2014, ഫെബ്രുവരി 19, ബുധനാഴ്‌ച

കവിത :വ്യാജ ദൈവങ്ങൾ

വരിക പ്രവാചക ...
-----------------------------------
വരിക
പ്രവാചക...
വീണ്ടും വരിക നീ
ഉലകമിത പിന്നെയും
അന്ധകരത്തിലായ്

നീ തന്ന ഗ്രന്ഥം
അടച്ചു വെച്ചു -ഇന്ന്
ആ പുണ്യ ജീവിതം
മൂടി വെച്ചു

പരിമളം വീശുന്ന
മൊഴി മുത്തുകൾക്കിന്നു
പുതിയ ദുർവ്യാഖ്യാനം
വന്നു വീണൂ !

അരുതരുത്‌
എന്നു നീ
ചൊല്ലിയതൊക്കെയും
വിരുതന്മാർ
തേടി പിടിച്ചിവന്നൂ

അതിരുകൾക്കപ്പുറം
നിൻ്റെ നാമത്തിൽ
വിത്ത പ്രഭുക്കളായ്
മാറിയല്ലോ

ഒരു കെട്ട് മുടിയുമായ്
വന്നൊരുവനിവിടെ
തിരുകേശ മെന്നോതി
കാശ് വാരി !!

കച്ചവട തന്ത്രം
തിരിച്ചറിഞ്ഞു
അവൻ കൈയിലൊരു
പാത്രവു മായിവന്നൂ

പുതിയന്ത്രങ്ങൾ
പുതുമയിൽ കോർക്കുന്നു
മഹിയിതിൽ അന്ധത പരത്തിടുന്നൂ

പുരോഹിതർക്കഭയം
നീ നല്കിയില്ലാ -ഇന്നു
ദൈവ നാമത്തിലവ-
രകത്തുയർന്നൂ

ഇ ക്കൊടും പാപികൾ
തീർത്ത ഗർത്തം
മൂടുവാൻ വരിക
പ്രവാചകാ നീ

വരിക പ്രവാചക
വീണ്ടും വരിക നീ
ഉലകമിത പിന്നെയും
അന്ധകാരത്തിലായ് .
-----------------------------------
സുലൈമാന്‍ പെരുമുക്ക്