2014, ഫെബ്രുവരി 19, ബുധനാഴ്‌ച

കവിത :വ്യാജ ദൈവങ്ങൾ

വരിക പ്രവാചക ...
-----------------------------------
വരിക
പ്രവാചക...
വീണ്ടും വരിക നീ
ഉലകമിത പിന്നെയും
അന്ധകരത്തിലായ്

നീ തന്ന ഗ്രന്ഥം
അടച്ചു വെച്ചു -ഇന്ന്
ആ പുണ്യ ജീവിതം
മൂടി വെച്ചു

പരിമളം വീശുന്ന
മൊഴി മുത്തുകൾക്കിന്നു
പുതിയ ദുർവ്യാഖ്യാനം
വന്നു വീണൂ !

അരുതരുത്‌
എന്നു നീ
ചൊല്ലിയതൊക്കെയും
വിരുതന്മാർ
തേടി പിടിച്ചിവന്നൂ

അതിരുകൾക്കപ്പുറം
നിൻ്റെ നാമത്തിൽ
വിത്ത പ്രഭുക്കളായ്
മാറിയല്ലോ

ഒരു കെട്ട് മുടിയുമായ്
വന്നൊരുവനിവിടെ
തിരുകേശ മെന്നോതി
കാശ് വാരി !!

കച്ചവട തന്ത്രം
തിരിച്ചറിഞ്ഞു
അവൻ കൈയിലൊരു
പാത്രവു മായിവന്നൂ

പുതിയന്ത്രങ്ങൾ
പുതുമയിൽ കോർക്കുന്നു
മഹിയിതിൽ അന്ധത പരത്തിടുന്നൂ

പുരോഹിതർക്കഭയം
നീ നല്കിയില്ലാ -ഇന്നു
ദൈവ നാമത്തിലവ-
രകത്തുയർന്നൂ

ഇ ക്കൊടും പാപികൾ
തീർത്ത ഗർത്തം
മൂടുവാൻ വരിക
പ്രവാചകാ നീ

വരിക പ്രവാചക
വീണ്ടും വരിക നീ
ഉലകമിത പിന്നെയും
അന്ധകാരത്തിലായ് .
-----------------------------------
സുലൈമാന്‍ പെരുമുക്ക്

17 അഭിപ്രായങ്ങള്‍:

2014, ഫെബ്രുവരി 19 10:40 AM ല്‍, Blogger ajith പറഞ്ഞു...

വ്യാജമൃഗങ്ങള്‍

 
2014, ഫെബ്രുവരി 19 1:40 PM ല്‍, Blogger suhaibsyed പറഞ്ഞു...

ഇന്ത്യയുടെ ശാപം ഇത്തരം മനുഷ്യ ദൈവങ്ങള്‍

 
2014, ഫെബ്രുവരി 20 4:18 AM ല്‍, Blogger Malayali Peringode പറഞ്ഞു...

അധികാരികൾക്കിവിടം
സുഖ ലോകമെങ്കിൽ
അരുതെന്നു ചൊല്ലാൻ
ആരുണ്ട്‌ മണ്ണിൽ ?

:)

 
2014, ഫെബ്രുവരി 20 5:05 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഭക്തി വാണിജ്യവത്ക്കരിക്കപെട്ടാലപകടം!

നല്ല കവിത

ശുഭാശംസകൾ......

 
2014, ഫെബ്രുവരി 20 6:48 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മത്സരിച്ചോടുന്നവര്‍.......
ആശംസകള്‍

 
2014, ഫെബ്രുവരി 20 1:43 PM ല്‍, Blogger VR1 പറഞ്ഞു...

..... നാം കാണുന്ന ഈ സ്ഥൂലപ്രപഞ്ചത്തിനു പിന്നിൽ ഒരു സൂക്ഷ്മപ്രപഞ്ചമുണ്ടെന്നും ഇവ രണ്ടും തമ്മിൽ ചില മാന്ത്രിക ബന്ധങ്ങൾ ഉണ്ടെന്നും നമ്മുടെ പൂർവികരും മനസ്സിലാക്കിയിരുന്നു. അതിന്റെ പ്രതിഫനലങ്ങൾ വേദങ്ങളിൽ കാണാം. എല്ലാം ഒന്നുതന്നെയെന്നനുശാസിക്കുന്ന അദ്വൈതവിശ്വാസം ഭാരതത്തിൽ ധാര്മ്മികതയുടെ അപചയത്തിന് വഴിതെളിച്ചെന്നും അതെങ്ങനെയെന്നും കാപ്പനച്ചൻ വിശദമായി പഠിച്ചിട്ടുണ്ട്. അതിവിടെ പ്രസക്തമല്ലാത്തതിനാൽ അതിലേയ്ക്ക് കടക്കേണ്ടതില്ല. യേശു നളന്ദയിലോ മറ്റൊരു ഭാരതീയ വിദ്യാലയത്തിലോ കുറേക്കാലം തങ്ങിയിരുന്നുവെന്ന് പല സാഹചര്യത്തെളിവുകളുടെയും വെളിച്ചത്തിൽ വിശ്വസിക്കുന്നവർ വളരെയുണ്ട്. നീ തന്നെയാണ് നിന്റെ വെളിച്ചം, അത് നിന്റെയുള്ളിലാണ് എന്ന് യേശുവും പറഞ്ഞിട്ടുണ്ടല്ലോ.

Tel. 9961544169 / 04822271922 / znperingulam@gmail.com

 
2014, ഫെബ്രുവരി 22 9:47 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി യേക്കാള്‍ എത്രയോ ഭേദമാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍.

 
2014, ഫെബ്രുവരി 23 8:04 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതാണ്‌ ശരി ...സത്യം തിരിച്ചറിയുമ്പോൾ
അരയിൽ കെട്ടിയ ചരടും ഒരു നാൾ ഓടി പോകും ...നന്ദി അജിത്തേട്ടാ .

 
2014, ഫെബ്രുവരി 23 9:06 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നല്ല വിലയിരുത്തൽ ...വായനക്കും കയ്യൊപ്പിനും നന്ദി ...

 
2014, ഫെബ്രുവരി 23 9:10 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ജനം തിരിച്ചറിയാൻ വൈകുന്നു ....വരവിനും
വായനക്കും നന്ദി ....

 
2014, ഫെബ്രുവരി 23 9:12 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യം ,നല്ല വാക്കിനു നന്ദി ....

 
2014, ഫെബ്രുവരി 23 9:16 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,വഴുതി വീഴുമ്പോൾ
ബോധം തെളിയും അതിനിടയിൽ
എല്ലാം നഷ്ടപ്പെട്ടിരിക്കും ...പ്രോത്സാഹനത്തിനു നന്ദി .....

 
2014, ഫെബ്രുവരി 23 9:31 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഇതോ അമ്മ ?

സുധാമണീമഠത്തെ കുറിച്ച് സ്വാമി ഭദ്രാനന്ദ..:അമൃത ആശുപത്രിയില്‍ മരണപ്പെടുന്ന പലരോഗികളുടെയും കിഡ്‌നി തട്ടിയെടുക്കുന്നതായും ആക്ഷേപമുണ്ട്, പല മൃതദേഹങ്ങളും അന്ത്യകര്‍മ്മങ്ങള്‍ക്കായി കുളിപ്പിക്കാന്‍ എടുക്കുമ്പോഴാണ് സര്‍ജറി നടത്തിയ മുറിവുകള്‍ കാണാന്‍ കഴിയുന്നതെന്നും ആരോപണമുയരുന്നു. പിടിച്ചുനില്‍ക്കാന്‍ വേണ്ടി മാത്രം ഏതെങ്കിലും പാവങ്ങള്‍ക്ക് നിസാരമായ ശസ്ത്രക്രീയ സൗജന്യമായി നല്‍കുകയും മുഖ്യമന്ത്രിയുടേയും മറ്റും ധനസഹായ നിധിയിലൂടെ ചിലവാക്കിയ തുക തിരികെ പിടിച്ചെടുക്കുകയും ചെയ്യുന്ന രീതിയും ആശുപത്രി അധികൃതര്‍ അവലംബിക്കുന്നത് പതിവാണ്. ഇതില്‍ എവിടയാണ് സേവനമെന്ന് മനസ്സിലാകുന്നില്ല. ഭക്തിയുടെ പേരില്‍ നടക്കുന്ന ഒന്നാംകിട തട്ടിപ്പ് മാര്‍ക്കറ്റിംഗ് എന്നാല്ലാതെ ഇതിനെ എന്തുപറയാന്‍. ഗ്രീന്‍ചാനല്‍ വഴി സഞ്ചാര സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അമൃതാനന്ദമയിയുടെ വിദേശയാത്രകളില്‍ നിന്നും കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ ലഗേജുകളൊന്നും പരിശോധിക്കാറില്ല. രാജ്യ ദ്രോഹ പരമായ കര്‍മ്മങ്ങള്‍ക്കാണ് അമൃതയുടെ സംഘം ഗ്രീന്‍ചാനല്‍ ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. അമേരിക്കന്‍ ചാരസംഘടനയുടെ ഏജന്റുമാര്‍ അമൃതയുടെ സംഘത്തില്‍ ഉണ്ടോയെന്നും സംസാരമുണ്ട്. അത് അമൃതയുടെ അറിവോടയാണോ അല്ലയോ എന്ന് വ്യക്തമല്ല. അമൃത ആശ്രമത്തിലേക്ക് കോടികള്‍ ഡൊണേഷന്‍ സ്വീകരിക്കുകയും അതില്‍ നിന്ന് തുച്ചമായ തുക മാത്രം ചാരിറ്റിയുടെ പേരില്‍ ചെലവാക്കുന്നതുമാണ് പൊതുവേയുള്ള രീതി. കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരുടേയും കള്ളപ്പണവും ഇക്കൂട്ടത്തിലുണ്ട്. നിധികാക്കുന്ന ഭൂതമായതിനാല്‍ ആരും ഇവര്‍ക്കെതിരെ ശബ്ദിക്കില്ല. ആത്മീയതയുടെ അവസാനവാക്കാണ് താനെന്ന് കാണിക്കാന്‍ണ്ടി സുധാമണി സ്വന്തം മാതാപിതാക്കളെ കൊണ്ടുപോലും പാദപൂജ നടത്തിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച് സുധയുടെ ആള്‍ദൈവമാര്‍ക്കറ്റിംഗ് കൊഴുപ്പിച്ചു. സ്വന്തം മാതാപിതാക്കളെക്കൊണ്ട് കാല്‍ കഴുകിക്കുന്ന ഏര്‍പ്പാട് ഏത് മതഗ്രന്ഥങ്ങളിലാണ് സൂചിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
----------------------------------------------------------------------------------
എല്ലാവരും നമുക്ക് സമമാണ്
.......................................
സുധാമണിയെ മാത്രമല്ല...ആത്മീയ വ്യവസായം നടത്തുന്ന ഉസ്താദുമാരെയും മൊല്ല മൗലവി ബാബ സ്വാമി എന്നിത്യാദി സാധനങ്ങളെയൊക്കെ പിടിച്ചുകെട്ടി നിയമത്തിന് മുന്നില്‍ ഹാജരാക്കണം...ആത്മീയ വ്യവസായത്തിലൂടെ നേടിയെടുക്കുന്ന സ്ഥാപനജങ്കമ വസ്തുക്കള്‍ സര്‍കാരിലെക്ക് കണ്ടു കെട്ടണം....
അതിന് ഭരണാധികാരികള്‍ നട്ടെല്ല് ഉള്ളവരാവണം...അല്ലാതെ ഇവന്മാരുടെയൊക്കെ കെട്ടിപിടിത്തത്തില്‍ മയങ്ങി തല കാലിന് ചുവട്ടിലേക്ക്‌ വെച്ച കൊടുക്കുമ്പോ ഉള്ളകങ്ങളില്‍ പ്രജകള്‍ പിച്ചി ചീന്തപ്പെടുകയും പൊതു നന്മയില്‍ എത്തേണ്ട ശതകോടികള്‍ ഇവരുടെയൊക്കെ അടുക്കളയിലേക്ക് ഇനിയും ഒഴുകിക്കൊണ്ടിരിക്കും...nandi...

 
2014, ഫെബ്രുവരി 23 9:33 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

മുൻ വിധിയില്ലാതെയുള്ള താങ്കളുടെ
പഠനത്തിനൊടുവിൽ മനസ്സാക്ഷിക്കുത്തില്ലാതെ
അങ്ങനെ പറയാൻ കഴിയുന്നു വെങ്കിൽ തുടരുക ....
കൂട്ടത്തിൽ ഇതു കൂടി വായിക്കുക സമയം കിട്ടുമ്പോൾ ....

 
2014, ഫെബ്രുവരി 23 9:36 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും വായനക്കും കയ്യൊപ്പിനും നന്ദി ....

 
2014, മാർച്ച് 1 12:49 AM ല്‍, Blogger Harinath പറഞ്ഞു...

പുസ്തകം എഴുതുക എന്നത് ഒരു പരാതിബോധിപ്പിക്കലായി കരുതി നടപടിയെടുക്കേണ്ടതില്ല എന്നാണ്‌ എന്റെ അഭിപ്രായം.

 
2014, മാർച്ച് 27 7:37 PM ല്‍, Anonymous ഹസന്‍ വലിയകത്ത്. പറഞ്ഞു...

നാണം കേട്ട് പണം സംബാതിച്ചാല്‍ നാണക്കേട് സ്വയം പോക്കികൊള്ളുംഎന്നൊരു ചൊല്ലുണ്ട്.തെറ്റും ശരിയും നോക്കാതെ പണം സംബാതിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ദര്‍ശനമാണ് നിലവിലുള്ള എല്ലാ ഇസ്ലാമെതര സാമ്പത്തിക വ്യവസ്ഥകളും .അങ്ങനെ സംബാതിക്കുന്ന മുതലാളിയോട് ജനഗല്ക് സ്വാഭാവികമായും വേരുപ്പുണ്ടാകും .ആവെരുപ്പിനെ മറികടക്കാന്‍ മുതലാളിത്തം നിര്‍ദ്ദേശിക്കുന്ന മാര്‍ഗമാണ് ,ജന ശ്രദ്ധ പതിക്കുന്ന വിധമുള്ള സാമ്പത്തിക സഹായങ്ങള്‍ .സുധാമണിയുടെ "അമ്മ"രഹസ്യംപുറത്തുവന്ന ഉടനെ ഉമ്മന്‍ ചാണ്ടിയും താക്കോല്‍ നായര്‍ ചെന്നിത്തലയുംപ്രതിരോധിക്കാന്‍ രംഗത്ത്‌ വന്നു പറഞ്ഞത് അവര്‍ ജനങ്ങള്‍ക്ക്‌ ചെയ്യുന്ന സഹായം മറക്കരുതെന്നാണ്‌ ..കായം കുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും അവര്‍ക്ക് വേണ്ടിയല്ല മോഷ്ടിച്ചത് .അവരില്‍ മുതലാളിത്ത ദര്‍ശനത്തിന്‍റെ സ്വാധീനവുമില്ല .ആലപ്പുഴാക്കാരിയുടെ കിഡ്നി മോഷണം പാവങ്ങള്‍ക്ക് വെണ്ടിആയിരുന്നില്ല .സഹായങ്ങള്‍ അത്തരം തെറ്റുകള്‍ പോന്തിവരാതിരിക്കാനും . സരിത പ്രഭാവിയായ ഉമ്മന്ചാണ്ടിയെപ്പോലെ പത്തു പൈസ ആരെങ്കിലും ധര്‍മം കൊടുത്താല്‍ അതില്‍ വീനുപോകുന്നവരെ കൂടെ നിര്‍ത്താനുമാണ്‌ ..

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം