2013, ഡിസംബർ 21, ശനിയാഴ്‌ച

കവിത :മനുഷ്യന് വാല് സമ്മാനം


കവിത 
..............
                         മനുഷ്യന് വാല് സമ്മാനം 
                    ...............................................................

കൂട്ടത്തോടെ നടക്കുന്ന 
കാട്ടുപോത്തുകൾക്കിടയിലേക്ക് 
എടുത്തു ചാടുന്ന 
സിംഹത്തെ കണ്ടാൽ 
അവ ജീവനുംകൊണ്ട് 
ഓടുമായിരുന്നു പണ്ട് 

അന്ന് കാട്ടുപോത്തുകൾ 
ചിന്തിച്ചിരുന്നത് 
ഇന്നത്തെ മനുഷ്യരെ പോലെയാണ് 

ഇന്ന് ഒറ്റപ്പെട്ട പോത്തിനെ 
വേട്ടയാടുന്നതറിയുമ്പോൾ 
അവ കൂട്ടത്തോടെ വന്ന് 
രക്ഷപ്പെടുത്തുന്നു 

കാരണം 
ഇന്നവർ പണ്ടത്തെ -
വിപ്ലവകാരികളെ പോലെ 
ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 

അരുമക്കിടാവിനെ 
ചവച്ചു തുപ്പുന്ന 
മനുഷ്യർ പെരുകുന്ന ലോകത്ത് 
വംശ ശത്രു വിൻറെ കുഞ്ഞിനെ 
മൃഗങ്ങൾ പാലൂട്ടുന്നതും താരാട്ടുന്നതും 
കേവലം കൗതുക കാഴ്ചയല്ല 

ബന്ധങ്ങളെല്ലാം 
അറുത്തു മാറ്റിയ 
ഇന്നത്തെ മനുഷ്യനെ കാണാൻ 
ഒരു പക്ഷേ നാളെ മൃഗങ്ങളെത്തും 

സ്വരക്ത ബന്ധങ്ങളെ 
പരിചയപ്പെടുത്തി 
അവ മനുഷ്യനോടു ചോദിക്കും 

നിനക്ക് അമ്മയേയും 
പെങ്ങളേയും മകളേയും 
തിരിച്ചറിയുമോ എന്ന് 

അന്ന് തല താഴ്ത്തി 
നില്ക്കുന്ന മനുഷ്യന് 
വാല് സമ്മാനം നല്കി 
മൃഗങ്ങൾ രണ്ടു കാലിൽ 
നീണ്ടു നിവർന്നു നടക്കും .


             സുലൈമാന്‍ പെരുമുക്ക് 
                     00971553538596
              sulaimanperumukku @ gmail .com 
       
സഹൃദയരെ 
കവിതയുടെ തിരുമധുരം ചാലിച്ചുകൊണ്ട് 
എഴുതാൻ എനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഞാൻ 
തിരിച്ചറിഞ്ഞിട്ടുണ്ട് ,എങ്കിലും എന്നെ വായി
ക്കുന്നവർ നിരാശരായി മടങ്ങിയിട്ടില്ലെന്നു 
ഞാൻ കരുതുന്നു .നിരന്തരം എന്നെ പ്രോത്സാ
ഹിപ്പിക്കുന്ന എല്ലാവരോടും എനിക്ക് നന്ദിയും 
കടപ്പാടുമുണ്ട് .നിങ്ങളുടെ അഭിപ്രായം അത് 
എന്തായാല്ലും എനിക്ക് വിലപ്പെട്ടതാണ്‌ ......

2013, ഡിസംബർ 18, ബുധനാഴ്‌ച

കവിത :സത്യം മരിച്ചിട്ടില്ലകവിത 
................
                  സത്യം മരിച്ചിട്ടില്ല 
             ..........................................

അന്ന് 
ചെങ്കടലിൽ 
മുങ്ങി മരിച്ചത് 
സത്യമല്ല 

നമ്രൂദിന്റെ 
അഗ്നി കുണ്‍ന്ധത്തിലും 
സത്യം വെന്തെരിഞ്ഞില്ല 

അസത്യത്തിന്റെയും 
അഹങ്കാരത്തിൻറെയും 
പ്രതീകങ്ങളാണ് തകർന്നത് 

കാളി ന്ദ്‌യിലും 
സത്യം തളർന്നില്ല  

കുരിശിലേറ്റിയപ്പോഴും 
ഈർച്ച വാൾ കൊണ്ട് 
നെടുകെ പിളർന്നപ്പോഴും 
പിടഞ്ഞു മരിച്ചത് സത്യമല്ല 

സത്യത്തെ 
കൊന്നൊടുക്കാൻ വന്നവർ 
എരിഞ്ഞടങ്ങിയ ചരിത്രം 
തെളിഞ്ഞു നില്ക്കുന്നു 

സത്യം 
സമാധാനത്തിൻറെ 
തേരിലേറി  വരും 

അത് വെളിച്ചമാണ് 
ഏത് ഇരുട്ടിലും 
വെളിച്ചത്തിൻറെ 
കണിക കാണും 

അത് സന്മാർഗികൾക്ക് 
വഴികാട്ടിയായി 
എന്നും മനസ്സാക്ഷിയോട് 
ചേർന്നു  നില്ക്കും .

            സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com