കവിത :സത്യം മരിച്ചിട്ടില്ല
................
സത്യം മരിച്ചിട്ടില്ല
............................. .............
അന്ന്
ചെങ്കടലിൽ
മുങ്ങി മരിച്ചത്
സത്യമല്ല
നമ്രൂദിന്റെ
അഗ്നി കുണ്‍ന്ധത്തിലും
സത്യം വെന്തെരിഞ്ഞില്ല
അസത്യത്തിന്റെയും
അഹങ്കാരത്തിൻറെയും
പ്രതീകങ്ങളാണ് തകർന്നത്
കാളി ന്ദ്‌യിലും
സത്യം തളർന്നില്ല
കുരിശിലേറ്റിയപ്പോഴും
ഈർച്ച വാൾ കൊണ്ട്
നെടുകെ പിളർന്നപ്പോഴും
പിടഞ്ഞു മരിച്ചത് സത്യമല്ല
സത്യത്തെ
കൊന്നൊടുക്കാൻ വന്നവർ
എരിഞ്ഞടങ്ങിയ ചരിത്രം
തെളിഞ്ഞു നില്ക്കുന്നു
സത്യം
സമാധാനത്തിൻറെ
തേരിലേറി വരും
അത് വെളിച്ചമാണ്
ഏത് ഇരുട്ടിലും
വെളിച്ചത്തിൻറെ
കണിക കാണും
അത് സന്മാർഗികൾക്ക്
വഴികാട്ടിയായി
എന്നും മനസ്സാക്ഷിയോട്
ചേർന്നു നില്ക്കും .
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
5 അഭിപ്രായങ്ങള്‍:
ഒരു സത്യവും എല്ലാക്കാലവും മൂടിവയ്ക്കാൻ കഴിയില്ല.
സത്യത്തെ അസത്യം കൊണ്ട് കീഴടക്കാൻ ശ്രമിക്കുന്നവരെ ഒടുവിൽ അതേ അസത്യം തന്നെ നശിപ്പിക്കും...
സത്യം ജയിക്കും!
നല്ല വരികള്‍
ആശംസകള്‍
സത്യമേ വേഷം മാറി വന്നു ഞങ്ങളെ പരീക്ഷിക്കരുതേ കള്ളത്തിൽ ഞങ്ങൾ വീണു പോകുമേ അർത്ഥവത്തായ കവിത എന്നും
സത്യം പക്ഷെ വളരെ ക്ഷീണിച്ചാണ് നില്പ്!
നീതിയും ന്യായവുമൊക്കെ ക്ഷീണിതര്‍ തന്നെ!!
സത്യമേ വിജയിപ്പൂതാക....!!
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം