കവിത :മണലൊഴുക്ക്
കവിത
..............
മണലൊഴുക്ക്
.............................. ........
പ്രവാസം
അന്ധനായ ഒരു
ഭരണാധികാരിയാണ്
അമ്മയുടെ താലി
പണയം വെച്ചു വന്നവന്
അത് തിരിച്ചെടുക്കാൻ
അവസരം കൊടുക്കാതിരുന്ന
കഥകൾ ഏറെയുണ്ട്
അന്നത്തിൽ
ചവിട്ടി വന്നവന്
മിന്നുന്ന ജീവിതം
സമ്മാനം നല്കിയപ്പോൾ
അന്നം തേടി വന്നവന്
പൊള്ളുന്ന ജീവിതമാണ്
വലിച്ചെറിഞ്ഞു കൊടുത്തത്
പ്രവാസത്തിൻറെ
തിളങ്ങുന്ന മുഖം
ലോകം ആസ്വദിക്കുമ്പോഴും
ആയിരങ്ങളുടെ
കണ്ണീരിൻറെയും
വിയപ്പിൻറെയും ഗന്ധം
അന്തരീക്ഷത്തിൽ
അലയടിക്കുന്നുണ്ട്
കരിഞ്ഞു പോയ
സ്വപ്നങ്ങൾക്ക്
ഇനി ഒരിക്കലും
ചിറകു മുളക്കില്ല
മുതലാളിത്തത്തിൻറെ
തൊട്ടിലിൽ
തൊഴിലാളിയുടെ
സുഖ നിദ്ര
വെറും സ്വപ്നം മാത്രം
എണ്ണമറ്റ രോഗങ്ങളോടെ
വറ്റി വരണ്ട ശരീരവുമായി
കൂടണയുന്ന പ്രവാസി
കുടുംബത്തിനു
ഭാരമായി മാറുന്നത്
ഇന്നിൻറെ നേർക്കാഴ്ചയാണ് .
സുലൈമാൻ പെരുമുക്ക്
sulaimanperumukku ്@ gmail .com
00971553538596
ചിത്രം: മുഖ പുസ്തകത്തിൽ നിന്ന്