2013, നവംബർ 7, വ്യാഴാഴ്‌ച

കവിത :മണലൊഴുക്ക്


കവിത 
..............
                     മണലൊഴുക്ക് 
                ......................................

പ്രവാസം 
അന്ധനായ ഒരു 
ഭരണാധികാരിയാണ് 

അമ്മയുടെ താലി 
പണയം വെച്ചു വന്നവന് 
അത് തിരിച്ചെടുക്കാൻ 
അവസരം കൊടുക്കാതിരുന്ന 
കഥകൾ ഏറെയുണ്ട് 

അന്നത്തിൽ 
ചവിട്ടി വന്നവന് 
മിന്നുന്ന ജീവിതം 
സമ്മാനം നല്കിയപ്പോൾ 
അന്നം തേടി വന്നവന് 
പൊള്ളുന്ന ജീവിതമാണ് 
വലിച്ചെറിഞ്ഞു കൊടുത്തത് 

പ്രവാസത്തിൻറെ 
തിളങ്ങുന്ന മുഖം 
ലോകം ആസ്വദിക്കുമ്പോഴും 
ആയിരങ്ങളുടെ 
കണ്ണീരിൻറെയും  
വിയപ്പിൻറെയും ഗന്ധം 
അന്തരീക്ഷത്തിൽ 
അലയടിക്കുന്നുണ്ട് 

കരിഞ്ഞു പോയ 
സ്വപ്നങ്ങൾക്ക് 
ഇനി ഒരിക്കലും 
ചിറകു മുളക്കില്ല 

മുതലാളിത്തത്തിൻറെ 
തൊട്ടിലിൽ 
തൊഴിലാളിയുടെ 
സുഖ നിദ്ര 
വെറും സ്വപ്നം മാത്രം 

എണ്ണമറ്റ രോഗങ്ങളോടെ 
വറ്റി വരണ്ട ശരീരവുമായി 
കൂടണയുന്ന പ്രവാസി 
കുടുംബത്തിനു 
ഭാരമായി മാറുന്നത് 
ഇന്നിൻറെ നേർക്കാഴ്ചയാണ് .

            സുലൈമാൻ പെരുമുക്ക് 
          sulaimanperumukku ്@ gmail .com 
                 00971553538596 

ചിത്രം: മുഖ പുസ്തകത്തിൽ നിന്ന് 

12 അഭിപ്രായങ്ങള്‍:

2013, നവംബർ 7 11:14 AM ല്‍, Blogger Unknown പറഞ്ഞു...

കവിത ഒരുപാട് ഇഷ്ടമായി...!

 
2013, നവംബർ 7 11:24 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രവാസത്തിൻറെ വേദന അറിഞ്ഞവരുടെ നെഞ്ചിൽ
ഒരു പാട് കവിതകൾ കാണും അവർക്ക് ഈ
വരികളും ഇഷ്ടമാകും .....വായനക്കും കയൊപ്പിനും നന്ദി

 
2013, നവംബർ 7 9:17 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

സത്യങ്ങള്‍ മാത്രം

 
2013, നവംബർ 7 9:29 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

മനസ്സിൽ തട്ടുന്ന വരികർ ....നന്നായിട്ടുണ്ട്

 
2013, നവംബർ 8 11:54 PM ല്‍, Blogger Cv Thankappan പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന കവിത
ഇഷ്ടപ്പെട്ടു.
ആശംസകള്‍

 
2013, നവംബർ 14 11:25 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പച്ചയായ യാഥാർതഥ്യങ്ങൾ കാണുമ്പോൾ
എഴുതാൻ നിർബന്ധിതരാകും നാം ..ഏറെ സന്തോഷമുണ്ട്
വായനക്കും അഭിപ്രായത്തിനും നന്ദി ആതിരെ ....

 
2013, നവംബർ 14 11:27 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും കയ്യൊപ്പിനും ഏറെ നന്ദിയുണ്ട് ...

 
2013, നവംബർ 14 11:29 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും നല്ല വാക്കിനും നന്ദി ....

 
2013, നവംബർ 15 9:07 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

തമാശയും പറഞ്ഞു നടന്നു നീങ്ങുന്ന നിങ്ങളെ കണ്ടപ്പോള്‍ ഇത്രയൊന്നും വിചാരിച്ചില്ല . കവിയാണെന്നു കേട്ടിട്ടും ....
നിങ്ങള്‍ പറഞ്ഞ നേര്‍കാഴ്ച്ചകള്‍ കണ്ടവനാണ് ഞാന്‍ . അത് പോലെ ആവാന്‍ മാത്രം സാധികാത്തത് കൊണ്ട് പ്രവാസം വെടിയുഉനു
എന്റെ എല്ലാ വിധ പ്രാര്‍ത്ഥനകളും നിങ്ങള്കുണ്ടാകും

 
2013, ഡിസംബർ 10 10:44 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

സത്യമീ വരികൾ

ശുഭാശംസകൾ ...

 
2014, ജനുവരി 18 4:48 AM ല്‍, Blogger Unknown പറഞ്ഞു...

എനിക്ക് വളരെ ഇഷ്ടമായി

 
2014, ജൂൺ 25 4:36 AM ല്‍, Anonymous സുയോധൻ പറഞ്ഞു...

നിങ്ങളുട വാക്കുകളിൽ ഒരുപാടു ജീവിതങ്ങൾ ഉണ്ട് . നിരീക്ഷണമനോഭാവമുള്ള കവിത.

നന്ദി ,

നല്ല വരികൾക്ക് .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം