2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

കവിത:കഅബാലയം...

കവിത
..............
                    കഅബാലയം...
                   ............................  

കഅബാലയം ചെന്നു കാണാന്‍
കൊതിയേറെ യുണ്ടെൻറെ ഖല്‍ബില്‍
റൌളാ ഷെരീഫൊന്നു കാണാന്‍
റബ്ബേ വിധിയേകു എന്നില്‍ 
................................................
പരിശുദ്ധ ഹറമില്‍ ചെന്ന്‌
പാപങ്ങള്‍ ഏറ്റുചൊല്ലാന്‍
കരുണാ മയനെ  നിന്നില്‍
തേടുന്നു കൈകൾ ഉയർത്തീ 
...................................................
കരളുരുകി കൊണ്ടിത ഞാന്
കൈകള്‍ നീട്ടുന്നു നിന്നില്‍
മോഹങ്ങള്‍ അറിയുന്ന നാഥാ
മനസ്സിൻറെ ദാഹങ്ങള്‍ തീര്‍ക്ക്‌
......................................................
പാപങ്ങള്‍ കഴുകി കളഞ്ഞി-
പരിപൂര്‍ണ മുഅമിനായ് തീര്‍ന്ന്
സ്വര്‍ലോകത്തെത്തിടുവാനായ്
സുബുഹാനെ കനിയൂ നീ എന്നില്‍
..........................................................
       
                    സുലൈമാന്‍ പെരുമുക്ക്
                           00971553538596   
                  sulaimanperumukku@gmail.com