ഓണപ്പാട്ട്: തമ്പുരാന് സ്വാഗതം
ഓണപ്പാട്ട്
....................
തമ്പുരാന് സ്വാഗതം
.............................. ...................
മാവേലി മന്നനെ സ്വീകരിക്കാന്‍
മാലോകരൊക്കെ ഒരുങ്ങിടുന്നൂ
മലയാള മണ്ണിന്റെ ഭാഗ്യമാണ്
മധുരം നിറഞ്ഞ സുദിനമാണ്
.............................. .............................. ..
ദാനശീലങ്ങള്‍ വളര്‍ത്തി രാജന്‍
ദാരിദ്ര്യമാകെ തുടച്ചു മാറ്റി
നേരിന്റെ വഴിയില്‍ നടന്നു പൂമാന്‍
നേര്‍പഥം കണ്ടു മനുഷ്യരാശി
.............................. .............................. .
അങ്കങ്ങളൊന്നും നടന്നിടാതെ
ആളുകളെല്ലാം അടുത്തുകൂടി
സത്യമീ പാരില്‍ പരന്നുപോയി
ശത്രു രാജക്കള്‍ തളര്‍ന്നുപോയി
.............................. .............................. .
പുഞ്ചിരി തൂകുമാ പുണ്യവാന്റെ
പൂപോലെ യുള്ള മനസ്സുകാണാന്‍
മലയാള മക്കള്‍ കൊതിച്ചിടുന്നു
മാതൃക യാക്കി വളര്‍ന്നിടുന്നു
.............................. .............................. .
നന്മ നിറഞ്ഞുള്ള തമ്പുരാനായ്
നാടായ നാടിന്‍ അധിപനായി
കോടാനുകോടി മനുഷ്യര്‍ ഒന്നായ്
കാത്തിരുന്നീടുന്നു സ്വീകരിക്കാന്‍
.............................. .............................. ..
സുലൈമാന്പെരുമുക്ക്
00971553538596