2013, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ഓണപ്പാട്ട്: തമ്പുരാന് സ്വാഗതം

 



 
ഓണപ്പാട്ട്
....................
 
                        തമ്പുരാന് സ്വാഗതം
                .................................................
 
മാവേലി മന്നനെ സ്വീകരിക്കാന്‍
മാലോകരൊക്കെ ഒരുങ്ങിടുന്നൂ 
മലയാള മണ്ണിന്റെ ഭാഗ്യമാണ്
മധുരം നിറഞ്ഞ സുദിനമാണ്
..............................................................
ദാനശീലങ്ങള്‍ വളര്‍ത്തി രാജന്‍
ദാരിദ്ര്യമാകെ തുടച്ചു മാറ്റി
നേരിന്റെ വഴിയില്‍ നടന്നു പൂമാന്‍
നേര്‍പഥം കണ്ടു മനുഷ്യരാശി    
.............................................................
അങ്കങ്ങളൊന്നും നടന്നിടാതെ
ആളുകളെല്ലാം അടുത്തുകൂടി
സത്യമീ പാരില്‍ പരന്നുപോയി
ശത്രു രാജക്കള്‍ തളര്‍ന്നുപോയി
.............................................................
പുഞ്ചിരി തൂകുമാ പുണ്യവാന്റെ
പൂപോലെ യുള്ള മനസ്സുകാണാന്‍
മലയാള മക്കള്‍ കൊതിച്ചിടുന്നു
മാതൃക യാക്കി  വളര്‍ന്നിടുന്നു
.............................................................
നന്മ നിറഞ്ഞുള്ള തമ്പുരാനായ്‌
നാടായ നാടിന്‍ അധിപനായി
കോടാനുകോടി മനുഷ്യര്‍ ഒന്നായ്‌
കാത്തിരുന്നീടുന്നു സ്വീകരിക്കാന്‍
..............................................................
 
          സുലൈമാന്പെരുമുക്ക്
                 00971553538596
            sulaimanperumukku@gmail.com   
 
 ‍

6 അഭിപ്രായങ്ങള്‍:

2013, സെപ്റ്റംബർ 16 10:55 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നല്ല കവിത

ഓണാശംസകൾ...

 
2013, സെപ്റ്റംബർ 16 9:59 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ഓണത്തിന് വിരിഞ്ഞ പൂക്കളം പോലെ നല്ലൊരു കവിത

 
2013, സെപ്റ്റംബർ 16 10:32 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

simple and cute

 
2013, സെപ്റ്റംബർ 17 1:01 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

നൈസ്

 
2013, സെപ്റ്റംബർ 17 7:05 AM ല്‍, Blogger ajith പറഞ്ഞു...

ഓണപ്പാട്ട് വളരെ നന്നായി

 
2013, സെപ്റ്റംബർ 18 7:35 PM ല്‍, Blogger അസ് ലു പറഞ്ഞു...

ഇതൊക്കെ സത്യമായിരുന്നെങ്കിൽ..

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം