2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കവിത:മരണത്തിന്റെ മന്ത്രം കേള്‍ക്കുക




കവിത
.............

   മരണത്തിന്റെ മന്ത്രം കേള്‍ക്കുക
.................................................................
മരണം അത് യാഥാര്‍ത്യമാണ്
എല്ലാമുറ്റത്തും അത് വന്നെത്തും 
മരണം മന്ത്രിച്ച്ചുകൊണ്ടിരിക്കുന്നു
ഒരുങ്ങിയിരിക്കുക വൈകാതെ ഞാന്‍ വന്നെത്തും 

ചുറ്റുപടുകളിലെ മരണവാര്‍ത്ത അറിയുമ്പോഴും
അശ്രദ്ധയില്‍ ജീവിക്കുന്നവരെ ഓര്‍ക്കുമ്പോള്‍
അത്ഭുതകരം തന്നെ

സമപ്രായക്കാര്‍ മരണത്തിലേക്ക്
വഴുതി വീഴുമ്പോഴും
ഞാന്‍ മാത്രം വഞ്ചിക്ക പെടുകയില്ലാ എന്ന,
കുരുക്കില്‍ പെടാത്ത കാമുകിയുടെ ചിന്ത
കടമെടുക്കുകയാണ് ചിലർ 

സത്ത് പോയവരുടെ വിവിധ മുഖങ്ങള്‍
ഞാന്‍ കണ്ടിട്ടുണ്ട്

മരണത്തിന്റെ മാലാഖ വിരുന്നെത്തിയപ്പോള്‍
പുഞ്ചിരിയോടെ ജീവന്‍
തിരിച്ചു നല്‍കിയ മഹത്തുക്കളാണവര്‍

മഞ്ഞു കണങ്ങളാല്‍ ആ മുഖങ്ങളില്‍
രേഖപ്പെടുത്തിയത് ഇങ്ങനെ  വായിക്കാം
മരണം അവര്‍ക്ക് ആഹ്ലാദകരമായ
അനുഭൂതിയാണ് സമ്മാനിച്ചതെന്ന് 
  
ചില മുഖങ്ങള്‍ വിവര്‍ണ്ണ മായിരുന്നു 
ജീവിതകാലം മുഴുവന്‍
അന്യായങ്ങളോട്  ഹസ്തദാനം
ചെയ്തവരാണ് അവരെന്ന് ,
അവിടെ കൂടിയവരുടെ മുഖങ്ങളില്‍നിന്നു
വായിച്ചെടുക്കാം .

              സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com