2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കവിത:മരണത്തിന്റെ മന്ത്രം കേള്‍ക്കുക




കവിത
.............

   മരണത്തിന്റെ മന്ത്രം കേള്‍ക്കുക
.................................................................
മരണം അത് യാഥാര്‍ത്യമാണ്
എല്ലാമുറ്റത്തും അത് വന്നെത്തും 
മരണം മന്ത്രിച്ച്ചുകൊണ്ടിരിക്കുന്നു
ഒരുങ്ങിയിരിക്കുക വൈകാതെ ഞാന്‍ വന്നെത്തും 

ചുറ്റുപടുകളിലെ മരണവാര്‍ത്ത അറിയുമ്പോഴും
അശ്രദ്ധയില്‍ ജീവിക്കുന്നവരെ ഓര്‍ക്കുമ്പോള്‍
അത്ഭുതകരം തന്നെ

സമപ്രായക്കാര്‍ മരണത്തിലേക്ക്
വഴുതി വീഴുമ്പോഴും
ഞാന്‍ മാത്രം വഞ്ചിക്ക പെടുകയില്ലാ എന്ന,
കുരുക്കില്‍ പെടാത്ത കാമുകിയുടെ ചിന്ത
കടമെടുക്കുകയാണ് ചിലർ 

സത്ത് പോയവരുടെ വിവിധ മുഖങ്ങള്‍
ഞാന്‍ കണ്ടിട്ടുണ്ട്

മരണത്തിന്റെ മാലാഖ വിരുന്നെത്തിയപ്പോള്‍
പുഞ്ചിരിയോടെ ജീവന്‍
തിരിച്ചു നല്‍കിയ മഹത്തുക്കളാണവര്‍

മഞ്ഞു കണങ്ങളാല്‍ ആ മുഖങ്ങളില്‍
രേഖപ്പെടുത്തിയത് ഇങ്ങനെ  വായിക്കാം
മരണം അവര്‍ക്ക് ആഹ്ലാദകരമായ
അനുഭൂതിയാണ് സമ്മാനിച്ചതെന്ന് 
  
ചില മുഖങ്ങള്‍ വിവര്‍ണ്ണ മായിരുന്നു 
ജീവിതകാലം മുഴുവന്‍
അന്യായങ്ങളോട്  ഹസ്തദാനം
ചെയ്തവരാണ് അവരെന്ന് ,
അവിടെ കൂടിയവരുടെ മുഖങ്ങളില്‍നിന്നു
വായിച്ചെടുക്കാം .

              സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com

11 അഭിപ്രായങ്ങള്‍:

2013, ഏപ്രിൽ 16 9:04 PM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...


മരണം യാഥാര്‍ത്യമാണ്...........

 
2013, ഏപ്രിൽ 16 10:07 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

പുഞ്ചിരിയോടെ മരിക്കുന്നത് ഭാഗ്യമാണ്
കാണുന്നവർക്കതു സന്തോഷം പകരും നമ്മുടെ മനസ്സും അതല്ലേ ആഗ്രഹിക്കുന്നത്
അത് സഫലമാകട്ടേ .... നന്ദി .

 
2013, ഏപ്രിൽ 17 12:35 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ജീവിതമെന്ത് എന്നത് മരണത്തിനേ അറിയൂ

 
2013, ഏപ്രിൽ 17 1:34 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യമാണ് ... നന്ദി ഷാജു .

 
2013, ഏപ്രിൽ 17 9:10 AM ല്‍, Blogger ajith പറഞ്ഞു...

മരണമേതുപോല്‍.........

 
2013, ഏപ്രിൽ 17 9:23 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നമുക്ക് ഹൃദയം കഴുകി വെക്കാം ,കാണുന്നവർ കൊതിക്കും വിധം ആയിരിക്കട്ടെ
നമ്മുടെ മരണവും .....

 
2013, ഏപ്രിൽ 19 10:21 PM ല്‍, Blogger പൊട്ടന്‍ പറഞ്ഞു...

അന്യായങ്ങളോട് ഹസ്തദാനം ചെയ്യാത്തവര്‍ ആരുണ്ട്.
ഒറ്റ ശ്വാസത്തില്‍ വായിച്ചു. വളരെ ഇഷ്ടമായി.

 
2013, ഏപ്രിൽ 20 7:51 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നാം ആദ്യം നമ്മിൽ നിന്ന്
തിരഞ്ഞു തുടങ്ങാം ... നന്ദി .

 
2013, നവംബർ 17 2:45 AM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

മരണം ആഘോഷമാക്കാൻ കഴിയണം മരിക്കുന്നവന് അത് കഴിയുക വിരളം ആളുകള്ക്ക് മാത്രമാണ്

 
2013, നവംബർ 17 10:10 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യം ,നമുക്കും അങ്ങനെ ആവാൻ കഴിയട്ടെ ...
വായനക്കും നല്ല വാക്കിനും നന്ദി ...

 
2013, ഡിസംബർ 3 7:33 AM ല്‍, Blogger Volcanol പറഞ്ഞു...

കരഞ്ഞു വന്നവാൻ ചിരിച്ചു പോകുമ്പോൾ എന്തായിരുന്നു അവർ എവിടെ നെയ്തു വെച്ച മുതൽ കൂട്ട് എന്ന് എന്താണ് ആരും മനസിലാക്കാത്തത്‌

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം