കവിത
..............
മഹ്ദനിയുടെ വിധി
...................................................
മഹ്ദനീ നീ എത്ര മധുരമായ് പാടുകിലും
അപശ്രുതി മുഴങ്ങി നില്‍ക്കുന്നതായ് വിധി എഴുതും
മാരിവില്ലെന്നപോല്‍ എത്ര തിളങ്ങീടിലും
മേലാളര്‍ തിരയുന്നു നിന്നിലൊരു ഭീകരനെ
പതിറ്റാണ്ടു ജയില്‍ വാസം നിന്നെ പഠിപ്പിച്ച
പക്വതയാര്നുള്ള ചിന്തക്ക് സ്വാഗതം
ഒട്ടേറെ തെളിവുകള്‍ കോര്‍ത്തിണക്കി -
അന്ന്ദുഷ്ടരല്ലാം ചേര്ന്നു നിന്നെ തളച്ചു
നീതി പീഠം നിന്നെ വെറുതെ വിട്ടെങ്കിലും
നീരളികള്‍ നിന്നെ വലയം ചെയ്തു
ഉണ്ടെറെ ലക്ഷ്യങ്ങള്‍ ഈ രിപുക്കള്‍ക്ക്
ഉണര്‍ന്നു ചിന്തിച്ചു നീ സത്യങ്ങള്‍ അറിയണം
ബാബരീ മസ്ജിദ് തകര്‍ത്തവര്‍ക്കെതിരില്‍
ശബ്ദിച്ച നിന്‍ സ്വരം അസഹ്യമായ് എന്നത്
വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു നീ
വൈരികള്‍ അതിനിടയില്‍ ഒട്ടേറെ പെരുകി
നിന്‍ അടിവേര് തോണ്ടുവാന്‍ കച്ചകെട്ടുന്നവരില്‍
നിന്നോടുകൂടെ പ്രാര്‍ഥിപ്പവരുമുണ്ട്
ഗസല്‍ കേട്ട് മയങ്ങി കിടന്ന സുല്‍ത്താന്മാര്‍
ചാടി എഴുനേറ്റു നിന്നെ കുരുക്കുവാന്‍
മഹ്ദനീ നീ ഒരു ഭീകര സത്വമായ്
മറുകില്‍ നന്നെന്നു കരുതുവോരുണ്ട്
അടിച്ചമാര്‍ത്തപ്പെട്ട മര്‍ത്ത്യരെയുണര്‍ത്താന്‍
ആത്മ ഗീതം നീ താളത്തില്‍ പാടുക
സത്യവാനാണ് നീ എങ്കില്‍ അറിയുക
സത്യം ഒരു നാള്‍ സര്‍വരും അറിയും
നിത്യ ദൈവത്തിന്റെ സനിധിയിലെത്തുകില്‍
മുത്തും പവിഴവും സമ്മാനമേകിടും
അന്നു നിന്‍ മാനസം നിന്നോട് ചൊല്ലിടും
ഈ പീഡനമത്രയും
ഒരാവര്‍ത്തി കൂടി തുടര്ന്നെങ്കിലെന്ന്
അന്നു നീതിയുടെ കിരണങ്ങള്‍ അരികിലെത്തു .
സുലൈമാന്‍ പെരുമുക്ക്
00971553538596