2013, മാർച്ച് 11, തിങ്കളാഴ്‌ച

കവിത: അറിയുക ....


കവിത 
............. ... 
                     അറിയുക 
                 .............................

ഇന്നലെ യാനെന്നെ പെറ്റതമ്മാ 
ഇന്നു നാവനക്കാന്‍ ഞാന്‍ 
നിര്‍ബന്ധിതനായ് 

രാജാവ് നഗ്നനാണെന്നുള്ള സത്യം 
ആരാണു പണ്ട് പറഞ്ഞതെന്നോര്‍ക്കൂ 
ആമഹാ സത്യത്തിലും വലിയ സത്യം 
ഉരിയാടുവാനായ് പിറന്നവന്‍ ഞാന്‍ 

ജനകോടികള്‍ തിങ്ങി 
 പാര്‍ക്കുന്ന നാട്ടില്‍ 
ജനാധിപത്യം 
പൂത്തുലഞ്ഞൊരീ നാട്ടില്‍ 
വാഴുവോര്‍ കൊന്ന് 
കുഴിച്ചു  മൂടുന്നത് 
വേഴാമ്പല്‍ കിളികളായ്
 മാറി ഇന്നീ ജനം 

സ്വാര്‍ത്ഥ ലാഭം 
നെഞ്ചിലേറ്റി നടക്കവെ 
നീതി ബോധം ദൂരെ
 കാറ്റില്‍ പറന്നു പോയ്‌ 
ആര്‍ത്തി പൂണ്ട മര്‍ത്ത്യ
 ജന്മം ശാപമായ് 
കീര്‍ത്തി കേട്ടെന്‍ നാട്
 പണയപ്പെട്ടു പോയ്‌

അധികാരികള്‍ക്കിവിടെ 
നല്ല പൂക്കാലമയ് 
പൂന്തണലിലെന്നും 
മയങ്ങും പുരോഹിതര്‍ 
ഉരുകുന്നു ജീവിതം 
പെരുകുന്നു പട്ടിണി 
പീഡന കഥ കേട്ടു 
ഞെട്ടുന്നു ലോകം 

പുതിയൊരു ഭാരതം 
പണിതൊരുക്കീടുവാന്‍ 
പുതിയൊരു ജനതയെ 
വാര്‍ത്തെടുത്തീടുവാന്‍ 
പുതിയ വിമോചന 
ഗീതം പാടുക 
പുതിയ പ്രഭാതം 
സ്വപ്നം  കാണുക 

യൗവനം  കൈകളി -
ലേന്തിയ പന്തം 
തല്ലി ക്കെടുത്തിയതില്ലൊരു 
ശക്തിയും 
ഇനിയുമാപന്തം 
ഉയര്‍ത്തി പിടിക്കുവാന്‍ 
കെല്പുറ്റ കൈകള്‍ 
ഉയര്‍ത്തുക സോദരെ .... 

    സുലൈമാന്‍ പെരുമുക്ക് 
    sulaimanperumukku @ gmail .com 

5 അഭിപ്രായങ്ങള്‍:

2013, മാർച്ച് 11 9:12 PM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

നാടിന്‍റെ വിലാപം .............
നന്നായിട്ടുണ്ട്.

 
2013, മാർച്ച് 15 11:39 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

നല്ല വരികള്‍..... ഇഷ്ടമായി

 
2013, മാർച്ച് 17 3:11 AM ല്‍, Blogger Shaleer Ali പറഞ്ഞു...

കാലികം ... കാലത്തിന്റെ ഗദ്ഗദം...
ആശംസകള്‍ ഇക്ക

 
2013, മാർച്ച് 17 11:40 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

താങ്കൾക്ക് പിന്നിൽ മുഷ്ടി ചുരുട്ടി ഞാനും

 
2013, മാർച്ച് 18 5:39 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഒത്തിരി സന്തോഷമുണ്ട് ... നമ്മോടൊപ്പം
ഒരായിരം പേർ ഇനിയും വരട്ടെ ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം