2013, ഫെബ്രുവരി 6, ബുധനാഴ്‌ച

കവിത :ഹലോ.... മീഡിയ വണ്‍

കവിത 
..............
              ഹലോ.... മീഡിയ വണ്‍ 
                 .................................

വിവേകമുള്ള 
ഒരു ജനതയുടെ 
ഉയര്‍ത്തെഴുന്നേല്പ് 
നിന്റെ സ്വപ്നമാണന്നു 
ഞാന്‍ അറിയുന്നു 

വിപ്ലവത്തിന്റെ 
വര്‍ണ്ണ വസന്തം 
നിന്റെ നാവിലൂടെ വിരിയട്ടെ 

കാലത്തിന്റെ 
കൂലം കുത്തി ഒഴുക്കില്‍ പെട്ട് 
മീഡിയ കളുടെ കണ്ണിലിന്നു 
മഞ്ഞ ക്കണ്ണടകളാണ് 

പരസ്പരം 
ഇരുട്ട് പരത്താന്‍ 
മത്സരിക്കുന്നതിനിടയില്‍ 
ഒരു മിന്നാ മിനുങ്ങിന്റെ 
നുറുങ്ങു വെട്ടം കാണാം 

ജന ശ്രദ്ധ ആസത്യത്തെ 
പിന്തുടര്‍ന്നാല്‍ 
ഒരു തീവ്ര വാദി 
നടു റോഡില്‍ കൊല്ലപ്പെടും 
പിന്നെ എല്ലാം മായയാണ് 

കാതോര്‍ക്കുന്ന ജനം 
മഹാ വിഡ്ഢികള്‍ 

ഹേ മീഡിയ വണ്‍ 
നിന്റെ പിറവി 
കാലഘട്ടത്തിന്റെ 
കല്പനയാണ് 

നിനക്ക് 
നടന്നു നീങ്ങാനുള്ള വഴി 
ഭയാനക മാണ് 
മുള്‍ ചെടികളും 
കുപ്പി ചില്ലുകളും നിറഞ്ഞതാണ്‌ 

നിന്റെ ശബ്ദത്തിലൂടെ 
ഈ പാത പുഷ്പ വൃഷ്ടി 
നിറഞ്ഞതാവണം 
ജന ലക്ഷങ്ങള്‍ 
നിനക്കായ് പ്രാര്‍ഥിക്കുന്നു 
നിറഞ്ഞ മനസ്സോടെ 
സ്വാഗതം ...സ്വാഗതം ...സ്വാഗതം 

     സുലൈമാന്‍ പെരുമുക്ക് 
         00971553538596
     sulaimanperumukku @gmail .com