കവിത :ഹലോ.... മീഡിയ വണ്‍
..............
ഹലോ.... മീഡിയ വണ്‍
............................. ....
വിവേകമുള്ള
ഒരു ജനതയുടെ
ഉയര്‍ത്തെഴുന്നേല്പ്
നിന്റെ സ്വപ്നമാണന്നു
ഞാന്‍ അറിയുന്നു
വിപ്ലവത്തിന്റെ
വര്‍ണ്ണ വസന്തം
നിന്റെ നാവിലൂടെ വിരിയട്ടെ
കാലത്തിന്റെ
കൂലം കുത്തി ഒഴുക്കില്‍ പെട്ട്
മീഡിയ കളുടെ കണ്ണിലിന്നു
മഞ്ഞ ക്കണ്ണടകളാണ്
പരസ്പരം
ഇരുട്ട് പരത്താന്‍
മത്സരിക്കുന്നതിനിടയില്‍
ഒരു മിന്നാ മിനുങ്ങിന്റെ
നുറുങ്ങു വെട്ടം കാണാം
ജന ശ്രദ്ധ ആസത്യത്തെ
പിന്തുടര്‍ന്നാല്‍
ഒരു തീവ്ര വാദി
നടു റോഡില്‍ കൊല്ലപ്പെടും
പിന്നെ എല്ലാം മായയാണ്
കാതോര്‍ക്കുന്ന ജനം
മഹാ വിഡ്ഢികള്‍
ഹേ മീഡിയ വണ്‍
നിന്റെ പിറവി
കാലഘട്ടത്തിന്റെ
കല്പനയാണ്
നിനക്ക്
നടന്നു നീങ്ങാനുള്ള വഴി
ഭയാനക മാണ്
മുള്‍ ചെടികളും
കുപ്പി ചില്ലുകളും നിറഞ്ഞതാണ്
നിന്റെ ശബ്ദത്തിലൂടെ
ഈ പാത പുഷ്പ വൃഷ്ടി
നിറഞ്ഞതാവണം
ജന ലക്ഷങ്ങള്‍
നിനക്കായ് പ്രാര്‍ഥിക്കുന്നു
നിറഞ്ഞ മനസ്സോടെ
സ്വാഗതം ...സ്വാഗതം ...സ്വാഗതം
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
8 അഭിപ്രായങ്ങള്‍:
മീഡിയ വണ്ണിനും കവിതയ്ക്കും ആശംസകള്‍
ആശംസകള്‍ ..എഴുതുക...ഇനിയും.. ഇനിയും .. നന്മയെ പുകഴ്തുവാനും പിന്തുനക്കാനുമായ്..തിന്മക്കെതിരെ അടങ്ങാത്ത അമര്ഷവുമായി...
a perfect one....
best wishes.....
ഏറെ സന്തോഷമുണ്ട് അഭിപ്രായം അറിയിച്ചതിൽ നന്ദി .
എൻറെ വരികളെ മനസ്സ് കൊണ്ട്
വിലയിരുത്തുന്നു എന്നറിയുമ്പോൾ
സന്തോഷമുണ്ട് ..നന്ദി .
.....നന്ദി അജിത്തേട്ടാ ....
മീഡിയ വണ്ണിനും കവിക്കും അഭിനന്ദനങ്ങള്‍
എൻറെ സ്നേഹം വന്നു കാണുകയും
നിരന്തരം അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും
നിർദേശങ്ങളും തന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാവരോടും എനിക്ക് നന്ദിയും കടപ്പാടുമുണ്ട് .........
അകലങ്ങളില്‍ നിന്ന് ലൈക്കും അഭിപ്രായവും കിട്ടുമ്പോള്‍
കരിങ്കല്ലു പോലുള്ള എന്റെ ഹൃദയം
പ്രകമ്പനം കൊള്ളും ,അപ്പോള്‍
എന്റെ മനസ്സ് പാടികൊണ്ടേയിരിക്കും ....നന്ദി ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം