2013, ജനുവരി 28, തിങ്കളാഴ്‌ച

കവിത:ഞാന് മനോരോഗിയല്ലകവിത
...............
                           ഞാന് മനോരോഗിയല്ല
                      ..............................................
ദേവാലയങ്ങളിലും
വിദ്യാലയങ്ങളിലും
 തിരക്കേറിയ പട്ടണങ്ങളിലും
ബോംബെറിഞ്ഞു
മനുഷ്യരെ കൊല്ലുന്നവന്‍
മനോരോഗി
 
കാരണം
അവന്റെ പേര്
ഗോഡ്സെ ബാബു
എന്നാണ്.
 
ദേവാലയത്തില്‍ പോയി 
സമാധാനത്തിനായി 
പ്രാര്തിക്കുന്നു  ഞാന്‍
വിദ്യാലയത്തിലെ 
സ്നേഹ ദളങ്ങളില്‍
ചിത്രം വരയ്ക്കുന്നു ഞാന്‍
 
ജനസേവനം
ആരാധനയായി
കാണുന്നു  ഞാന്‍ 
എങ്കിലും എന്നെ 
തീവ്രവാദി എന്നു വിളിക്കുന്നു 

കാരണം 
എന്‍റെ പേര് 
മുഹമ്മദ്‌ ബാബു എന്നാണ് 

ഉച്ചത്തിലൊരു 
ശബ്ദം കേട്ടാല്‍ 
മാധ്യമങ്ങളില്‍ തെളിയും 
അന്നോളം കേള്‍ക്കാത്ത 
ജിഹാദീ നാമങ്ങള്‍ 

ശബ്ദം ശൂന്യതയില്‍ 
ലയിക്കുന്നതോടെ 
വാര്‍ത്തകള്‍ക്കിടയില്‍ 
കേള്‍ക്കാം 
അതേതോ മനോരോഗിയുടെ 
വികൃതിയാണെന്ന്  

അതെ 
ചിഹ്നങ്ങലാണിവിടെ 
മനോരോഗിയെയും 
തീവ്രവാദിയെയും 
വേര്‍തിരിക്കുന്നത് .

കാലമേ കലിയിളകല്ലേ  
മാപ്പ് .....മാപ്പ് ......

സുലൈമാന്‍ പെരുമുക്ക് 
 

2013, ജനുവരി 27, ഞായറാഴ്‌ച

കവിത : വിമോചകന്‍


കവിത 
..............
                                       വിമോചകന്‍ 
                                     .............................
ഇരുളിന്‍ കയത്തില്‍ 
അകപ്പെട്ടോരോക്കെയും
ഏറെ കൊതിച്ചൊരു നുറുങ്ങു വെട്ടം 

പരനെ വിളിച്ചു 
പ്രാര്‍ഥിപ്പവര്‍ക്കായവന്‍  
ഹിറയില്‍ കൊടുത്തൊരു 
ദിവ്യ ദീപ്തി 

പുതിയൊരു ജനതയെ 
വാര്‍ത്തെടുക്കാന്‍ വന്ന 
നബിയുടെ നേരെ വാളോങ്ങിനിന്നൂ 
ഇരുളിന്റെ ശക്തികള്‍ കൈ കോര്‍ത്തു നിന്നു 
ദിവ്യ പ്രകാശം കെടുത്തുവാനായ് 

സര്‍വ്വരും സോദരര്‍ 
ദൈവം നമുക്കൊന്ന് 
അവനെ വണങ്ങുവാന്‍ ഒത്തുചേരൂ 
അടിമയും ഉടമയും ദൈവത്തിന്‍ മുന്നില്‍ 
അന്തര മില്ലന്നും  ഓതി നബി 

പെണ്ണിനെ മണ്ണിട്ട്‌ മൂടുന്ന ജനതയെ 
പെണ്ണ് പൊന്നെന്നു പഠിപ്പിച്ചതും നബി 
കലഹങ്ങള്‍  കൊണ്ടു തകര്‍ന്ന ഗോത്രങ്ങളെ 
കാരുണ്യ ശീലരായ് വാര്‍ത്തെടുത്തു 

ബന്ധനങ്ങള്‍ താനെ അറ്റ് പോകുന്ന 
മുദ്രാവാക്യം കേട്ടുണര്‍ന്നു  ലോകം 
മരുഭൂമിയെ മലര്‍വാടിയാക്കാന്‍
കെല്‍പ്പുറ്റ വാക്യമായ് കണ്ടു ലോകം 

കൂരിരുള്‍ മുറ്റിയ ഹൃദയങ്ങളില്‍ നിത്യം 
പൊന്കിരണമേകി തിളങ്ങി നിന്നൂ 
ഒട്ടേറെ താരാഗണങ്ങളാ പ്രഭയില്‍ ,
നിന്നും ഉയിര്‍കൊണ്ടുയര്‍ന്നു വന്നൂ  

കാലാന്തരങ്ങളില്‍ കെട്ടു പോകാത്തൊരു 
വെട്ടം ചൊരിഞ്ഞു ദൈവ ദൂതന്‍ 
കുടിലിലും കൊട്ടാരം വാഴുവോര്‍ക്കും 
നിത്യം മാതൃക യാണെന്നും സ്നേഹ ദൂതന്‍ 

          സുലൈമാന്‍ പെരുമുക്ക് 
              00971553538596 
         sulaimanperumukku@gmail.com