2013, ജനുവരി 28, തിങ്കളാഴ്‌ച

കവിത:ഞാന് മനോരോഗിയല്ല



കവിത
...............
                           ഞാന് മനോരോഗിയല്ല
                      ..............................................
ദേവാലയങ്ങളിലും
വിദ്യാലയങ്ങളിലും
 തിരക്കേറിയ പട്ടണങ്ങളിലും
ബോംബെറിഞ്ഞു
മനുഷ്യരെ കൊല്ലുന്നവന്‍
മനോരോഗി
 
കാരണം
അവന്റെ പേര്
ഗോഡ്സെ ബാബു
എന്നാണ്.
 
ദേവാലയത്തില്‍ പോയി 
സമാധാനത്തിനായി 
പ്രാര്തിക്കുന്നു  ഞാന്‍
വിദ്യാലയത്തിലെ 
സ്നേഹ ദളങ്ങളില്‍
ചിത്രം വരയ്ക്കുന്നു ഞാന്‍
 
ജനസേവനം
ആരാധനയായി
കാണുന്നു  ഞാന്‍ 
എങ്കിലും എന്നെ 
തീവ്രവാദി എന്നു വിളിക്കുന്നു 

കാരണം 
എന്‍റെ പേര് 
മുഹമ്മദ്‌ ബാബു എന്നാണ് 

ഉച്ചത്തിലൊരു 
ശബ്ദം കേട്ടാല്‍ 
മാധ്യമങ്ങളില്‍ തെളിയും 
അന്നോളം കേള്‍ക്കാത്ത 
ജിഹാദീ നാമങ്ങള്‍ 

ശബ്ദം ശൂന്യതയില്‍ 
ലയിക്കുന്നതോടെ 
വാര്‍ത്തകള്‍ക്കിടയില്‍ 
കേള്‍ക്കാം 
അതേതോ മനോരോഗിയുടെ 
വികൃതിയാണെന്ന്  

അതെ 
ചിഹ്നങ്ങലാണിവിടെ 
മനോരോഗിയെയും 
തീവ്രവാദിയെയും 
വേര്‍തിരിക്കുന്നത് .

കാലമേ കലിയിളകല്ലേ  
മാപ്പ് .....മാപ്പ് ......

സുലൈമാന്‍ പെരുമുക്ക് 




 

8 അഭിപ്രായങ്ങള്‍:

2013, ജനുവരി 31 8:10 AM ല്‍, Blogger ajith പറഞ്ഞു...

കൊള്ളാം

 
2013, ഫെബ്രുവരി 5 6:19 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

കാലമേ കലിയിളകല്ലേ
മാപ്പ് .....മാപ്പ് ......


വളരെ നല്ലൊരു കവിത. ‘ജാലക’ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ മറക്കല്ലേ....

ശുഭാശംസകൾ......


 
2013, ഫെബ്രുവരി 5 9:18 PM ല്‍, Blogger ശ്രീ പറഞ്ഞു...

നല്ല ആശയം, മാഷേ.

ആശംസകള്‍!

 
2013, ഫെബ്രുവരി 6 8:25 PM ല്‍, Blogger Shahid Ibrahim പറഞ്ഞു...

ഈ കാലത്ത് ജീവിച്ചു മരിക്കാന്‍ കുറച്ച് പാടാണ്

 
2013, മേയ് 21 12:22 AM ല്‍, Anonymous safeermuhammed പറഞ്ഞു...

Superb

 
2013, മേയ് 24 5:45 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

എൻറെ വരികളെ മനസ്സ് കൊണ്ട്
വിലയിരുത്തുന്നു എന്നറിയുമ്പോൾ
സന്തോഷമുണ്ട് ..നന്ദി .......

 
2014, ജനുവരി 24 2:31 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യന്‍റ മനസ്ഥിതി മാറാത്തിടത്തോളം ഇത്തരം വൃത്തികെട്ട വാക്കുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും

 
2014, ജനുവരി 24 4:36 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

.ഇവിടെ
കണ്ണുള്ളവരുണ്ട്
കാഴ്ചയുള്ളവരില്ല
ഇവിടെ കാതുള്ളവരുണ്ട്
കേളവിയുള്ളവരില്ല
ഇവിടെ ഹൃദയ മുള്ളവരുണ്ട്
ചിന്തിക്കുന്നവരും
കനിവുള്ളവരുമില്ല .
കാലം കാത്തുനില്ക്കയില്ല
പ്രകൃതി അതിൻറെ നീതി
നിരത്തുമ്പോൾ
ഏതു മാളത്തിലാണ്
നാം ചെന്നൊളിക്കുക ?
.................................

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം