2016, നവംബർ 26, ശനിയാഴ്‌ച

മൂർച്ചയുള്ള കത്തിയിതാ...


  മൂർച്ചയുള്ള കത്തിയിതാ...
~~~~~~~~~~~~~~~~~~~
എന്റെ
കൈയിലൊരു
മൂർച്ചയുള്ള കത്തിയുണ്ട്‌!

അത്‌
എനിക്കാരെയും
കൊല്ലാനുള്ളതല്ല!!

മതത്തിന്റെ
പേരില്‍ എന്നെ
കൊല്ലാന്‍ വരുന്നവർക്ക്‌
കൊടുക്കാനുള്ളതാണ്‌.

ഒരു
വർഗീയവാദിയും
കത്തിയില്ലാതെ
നിരാശപ്പെട്ടു മടങ്ങരുത് !!

ഓരോ
പ്രഭാതത്തിലും
പുതിയ തലകള്‍
മണ്ണിലുരുളട്ടെ!!!

പിന്നെ
അവിടെ തെറിച്ചുവീണ
രക്തത്തുള്ളികളിലേക്ക്‌ നോക്കി
പൊതുബോധം
വിളിച്ചു പറയട്ടെ,
കൊലയാളി മാനസീക
രോഗിയാണെന്ന്‌!!!

അങ്ങനെ,
കാലത്തിന്റെ
കറുത്ത അക്ഷരങ്ങളിൽ
വർഗീയവാദികള്‍ ഒളിഞ്ഞിരിക്കട്ടെ.

എല്ലാ
ചില്ലക്ഷരങ്ങളിലും
ഊ പ്പ(UAPA)ചുമത്തട്ടെ;
അല്ലെങ്കില്‍
ഏറ്റുമുട്ടലില്‍ കൊല്ലപ്പെടട്ടെ!!!

അവസാനമായി
പറയട്ടെ,
മനോരോഗികളുടെ
പേരു പോലും വെളിപ്പെടുത്തരുത്!

പക്ഷേ,
തീവ്രവാദികളുടെയും
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെയും
പേരൊരിക്കലും മറച്ചുവെക്കരുത് .
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം