കവിത :നമ്മളെന്തേ ഇങ്ങനെ ...?

കവിത
..............
നമ്മളെന്തേ ഇങ്ങനെ ...?
.......................................................
പാവം കള്ളനു
കഞ്ഞിയെങ്കിലും
വെച്ചുകൊടുക്കാൻ പഠിക്കണം
തട്ടിപ്പറിച്ചത്
കൊടുക്കാൻ മടിച്ചവൻറെ
ആർത്തികൊണ്ടാണ്
പീഡനത്തിന്നിരയായ
പൈതൽ പെണ്ണായി
പിറന്നതു തെറ്റ്
കൈക്കൂലി
വാങ്ങിയവാൻ
അർഹതപ്പെടാത്തതെല്ലാം
നേടിതന്നു
അറുകൊല
ചെയ്യുന്നവനെ
പൂജാവിഗ്രഹമാക്കാൻ
മനസ്സ് പാകപ്പെടാത്തതെന്തേ ?
വിരുതന്മാർ
വിളമ്പിയ അരുതുകൾ
മന:പാഠമാക്കുന്നത്
മഹാ പാപം
മതിലിൻറെ
പുറത്തേക്കു നോക്കി
നാമിതൊക്കെ
ഉറക്കെപ്പറയണം
മനസ്സിൻറെ
ഇരുളറയിൽ
വിരുന്നുണ്ണാനെത്തുന്നവരെ
എങ്ങനെ തള്ളിപ്പറയും
ഒഴുക്കിനൊത്തു
നീന്താനറിയാത്ത പാഴ്ജന്മം
ഈ നമ്മളെന്തേ ഇങ്ങനെ ...?
-----------------------------------
ചിത്രം :മുഖ പുസ്തകത്തിൽനിന്ന് ...
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
2 അഭിപ്രായങ്ങള്‍:
പഞ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്താലുമീ
പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ ???!!!!!!
അതെ, ഈ നമ്മളെന്തേ ഇങ്ങനെ ...?
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം