കവിത : പർദ്ദ..... ?
കവിത
..............
പർദ്ദ ....?
....................
തലയൊന്നു മൂടി നടന്നു പോയാൽ
പിളരുന്നതാണോ ഈ ഭൂമി
തൊലിയൊന്നു മൂടി നടന്നിടുമ്പോൾ
തകരുന്നതാണോ ഈ വാനം
അപരാധമാണ് ഈ പർദ്ദ എങ്കിൽ
കന്യാ മറിയമതണിഞ്ഞതല്ലേ
കോടാനു കോടി കന്യാസ്ത്രീകളും
വാഴ്ത്ത പ്പെട്ടോരും അണിഞ്ഞതല്ലേ
രാമായണത്തിലും മാഹഭാരതത്തിലും
കാണാം നമുക്ക് കുലീന വസ്ത്രം
ചരിത്രത്തിൽ നിന്നു നാം പാഠം പഠിക്കണം
ചരിത്രമല്ലോ നമുക്കാദ്യ ഗുരു
മതേതര ഭാരതത്തിൻറെ ഐക്യം
മഹിയിതിൽ മാതൃക യാണതെന്നും
സ്വാർത്ഥനും അല്പ്പനും ചേർന്നു നിന്നാൽ
തകരുന്നതല്ല ഈ സ്നേഹ ലോകം
ഇവിടെ ഈ മലയാള മണ്ണിലും ഇന്നിതാ
വംശ വിദ്വേഷികൾ ഉണർന്നിടുന്നു
ഈ മണ്ണിൽ നിന്നും വർഗീയ ചിന്തകൾ
പാടെ പിഴുതെറിഞീടണം നാം
ഈ മണ്ണ് സ്വർഗ്ഗ പൂങ്കാവനം പോൽ
മിന്നി തിളങ്ങി നില്പ്പതല്ലോ
ഇന്നിവിടെ പോർക്കളം തീർക്കുന്ന മൂർഖരെ
തിരിച്ചറിഞീടണം വൈകിടാതെ
പർദ്ദ അണിഞ്ഞൊരു സോദരിയെ കാണുകിൽ
പിടപിടപ്പെന്തേ ഞെരമ്പുകൾക്ക്
ഹൃദയങ്ങളിത്ര കടുത്തതെന്തേ
അവിടമിനി പൂക്കൾ വിടരുകില്ലേ ?
സുലൈമാന്‍ പെരുമുക്ക്
17 അഭിപ്രായങ്ങള്‍:
ചിന്താര്‍ഹാമായവരികള്‍
adipoli
നല്ല വരികള്‍.. .. ആശംസകള്‍...
പര്‍ദയില്‍ മൂടാതെ സത്യങ്ങള്‍ വേണം
ഇവിടെ ഈ മലയാള മണ്ണിലും ഇന്നിതാ
വംശ വിദ്വേഷികൾ ഉണർന്നിടുന്നു
ഈ മണ്ണിൽ നിന്നും വർഗീയ ചിന്തകൾ
പാടെ പിഴുതെറിഞീടണം നാം
പ്രോത്സാഹനത്തിനു നന്ദിയുണ്ട്,തുടർന്നും
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ....
ഏറെ സന്തോഷമുണ്ട് sharafali...നന്ദി .
മുസാഫിർ ,അഭിപ്രായം അറിയിച്ചതിൽ
ഏറെ സന്തോഷമുണ്ട് ...നന്ദി .
വിടർന്നു നില്ക്കുന്ന പൂക്കളേക്കാൾ മൂല്യമുള്ളതാണ്
ഇത്തിരി തുറന്നു വെച്ച ചിപ്പിക്കുള്ളിലെ മുത്തിന്.... നന്ദി അജിത്തേട്ട ....
അതെ ബാപ്പു കളകൾ മുളയിലെ പിഴുതെറിയണം
നന്ദി, ഒരു പാട് നന്ദി ....
വളരെ നന്നായിട്ടുണ്ട്
പ്രാകൃതത്തെ പര്‍ദ്ദ കൊണ്ട് മറക്കുക
ദുഷിച്ച കണ്ണുകളെ ഹ്ജാബ് കൊണ്ട് മറക്കുക
ദ്രവിച്ച തലയോട്ടികളെ മഫ്ത കൊണ്ട് മറക്കുക
കാലകരണ പ്പെട്ടതിനെ മറക്കുന്നതെന്തിനു ?....നന്ദി ..
good one..
നന്നായിട്ടുണ്ട്.....
super ...
super
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം