2017, മാർച്ച് 17, വെള്ളിയാഴ്‌ച

ജല ചിന്ത!


ജല ചിന്ത!
<><><><><>
അവനവൻ
കളയുന്ന വെള്ളം
അടുത്ത തലമുറയുടെ
അവകാശമാണെന്ന് നെഞ്ചിൽ
നിരത്തി എഴുതിവെക്കണം.
ആർത്തിയോടെ
കോരിക്കുടിക്കുമ്പോൾ
തന്നെപ്പോലെ ദാഹജലം തേടുന്ന
ജീവികളുണ്ടെന്ന സത്യം മറക്കരുത്.
ഇന്ന്
വെറുതെ കളയുന്ന
വെള്ളത്തിനു വേണ്ടി
നാളെ ഓടിത്തളരേണ്ടി വരും.
കടലിൽ നിന്നാണ്
കുളിക്കുന്നതെങ്കിലും
കൂടുതൽ എടുക്കരുതെന്ന
മഹദ് വചനം കടൽക്കരയിൽ
എത്തുമ്പോൾ ഓർക്കേണ്ടതല്ല !!!
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

2017, മാർച്ച് 14, ചൊവ്വാഴ്ച

അൽഭുത വാർത്ത

അൽഭുത വാർത്ത
================
മതേതരക്കാരായ
മാലാഖമാർ താനൂരിൽ
തനിനിറത്തിലാടിയപ്പോൾ
പിശാചുക്കൾ ദൈവരാജ്യം
വിട്ടു പോയി!
എന്നിട്ടും ജനം
അടിമത്ത ലഹരിയിൽ
കൂടെ നിന്നാടുകയാണ്!!
<><><><><>>><><><>
സുലൈമാൻ പെരുമുക്ക്

2017, മാർച്ച് 13, തിങ്കളാഴ്‌ച

പിച്ച്


പിച്ച്
----------
പണ്ട് പണ്ട്,
ഒരാൾ മുതുമുത്തച്ഛനെ തേടി
നടന്നു നടന്നു തളർന്നുവീണു.
പിന്നെ
അയാൾ ഉണർന്നപ്പോൾ
ഉറക്കേ വിളിച്ചു പറഞ്ഞു,
എൻ്റെ മുതുമുത്തച്ഛൻ സുമുഖനായ
കുരങ്ങച്ഛനാണെന്ന്!
അതു കേട്ട്
അന്ധവിശ്വാസികളൊക്കെ
അതേററു പാടി!!
<><><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

വനിതാ ദിനം?


വനിതാ ദിനം?
~~~~~~~~~
പുരുഷനാദ്യം
അമ്മേയെന്നു
വിളിക്കാൻ പഠിച്ചു!
അതാദ്യം
പഠിപ്പിച്ചതും
പൊന്നമ്മയാണ് !!
പിന്നെയൻ
പെങ്ങളെന്നുo
പെണ്ണെന്നും പ്രിയ
മകളെന്നും വിളിക്കാൻ പഠിച്ചു.
അതിനിടയിലൊരു നിമിഷം
അമ്മയുറങ്ങവേ അവനിൽ
കുടിയേറി പൈശാചിക ചിന്ത -

പെൺപ്പിറപ്പെന്നത്
വെറും ഒരു ലൈoഗീക വസ്തു
മാത്രമാണെന്ന്.
ഉള്ളിലതു
നഗ്നമായ് നൃത്തമാടുമ്പോൾ
എന്നുമവൻ പെണ്ണിനെ
ഇരയാക്കിടുന്നു!
അങ്ങനെയാണവൻ
എന്നുമെന്നും വനിതാ ദിനങ്ങൾ
ആചരിക്കുന്നത്.
അതു കണ്ട്
കൈയടിക്കുന്ന
വനിതകളാണ് എന്നും
അവൻ്റെ കരുത്ത് ...
<><><><><><><><><><><>
സുലൈമാൽ പെരുമുക്ക്

തെറിമായം...


തെറിമായം...
~~~~~~~~
എവിടെയും തൊടാതെ
എല്ലാം തൊട്ടെഴുതീയെന്നു
പറയുന്നതില്‍ ഒരു രക്ഷപ്പെടലുണ്ട്!
ഇരകളുടെ നെഞ്ചില്‍
ചവിട്ടി നില്‍ക്കുന്ന വേട്ടക്കാരെ
മനസ്സുകൊണ്ട് കെട്ടിപ്പിടിക്കുന്നത്
എങ്ങനെ മാനവീകതയാവും?
സത്യത്തില്‍ ഇവിടെ
മായവും മറിമായവും ചേർന്ന
മഹാതെറിമായമാണ്‌ തിളങ്ങുന്നത്‌!!
അതില്‍ നീതി
നുരയുന്നുവെന്ന് ചൊല്ലാന്‍
കറുത്ത കോട്ടിട്ട ഭൂതങ്ങളെത്തുന്നു!!!
=============================
    സുലൈമാന്‍ പെരുമുക്ക്‌

അവിവേകം

അവിവേകം
-----------------------
 ചില വികാര ജീവികൾ
പണ്ട് കൈ വെട്ടിയപ്പോൾ
ഭീകരത മുഴങ്ങുന്ന നാമങ്ങളൊക്കെ
 അവർക്കു നൽകി.

 ഇന്ന് മതേതര കോമരങ്ങൾ
കൊടി വീശുമ്പോൾ
ഒരു പാട് തലകളിവിടെ
തെറിച്ചു വീഴുന്നുണ്ട്!!

പക്ഷേ, അവരെ
വിളിക്കാൻ ഇനി ഇവിടെ
 ഭീകര നാമങ്ങളൊന്നും ബാക്കിയില്ല!!!

എങ്കിൽ
ഇനിയും നമുക്കവരെ
വെള്ളരി പ്രാവുകളെന്ന
വിളി തന്നെ തുടരാം.
<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്