നബിദിന ചിന്ത!*
നബിദിന ചിന്ത!*
~~~~~~~~~~~~~
തീവ്രതക്കും
ജീർണതക്കും മദ്ധ്യേ
പച്ചമരത്തണലുള്ളതാണ്
ഇസ്‌ലാമിന്റെ പാത.
ഇസ്‌ലാമിന്റെ
സൗന്ദര്യ സംഗീതം
അതിലെയാണ് ഒഴുകുന്നത്!
അന്ധമായ
അക്ഷരവായനയുടെ
തുരുത്തില്‍നിന്ന് ഇന്ന്
ഉയരുന്നത് വൈകൃത
സ്വരങ്ങളാണ്!!
മക്കയേക്കാള്‍
എനിക്കിഷ്ടം
മദീനയാണെന്നതും
മദീനയില്ലെങ്കിലും
മക്ക മതീയെന്നതും
അതിവായനയാണ്.
അന്നമില്ലെങ്കിലും
അലങ്കാരമില്ലെങ്കിലും
പെന്നുനബിയെ
ഓർക്കാനാവുമെന്നത്
സമൂഹത്തിന്റെ ചന്തയില്‍
കയറി പറയുന്നതാണ് നീതി!
ബിദ്‌ഹത്തിനോടുള്ള
വെറുപ്പ് വിളമ്പുമ്പോള്‍
കുളിപ്പിച്ച് കുളിപ്പിച്ച്
കുട്ടിയില്ലാതായ അമ്മയെ
ഇടയ്‌ക്കിടെ
ഓർക്കുന്നതാണ് ബുദ്ധി!!!
~~~~~~~~~~~~~~~~~~
* നബിദിന നാളിൽ,ആരാണ്
നബിയെന്ന് സമൂഹത്തിനു
പരിചയപ്പെടുത്തുന്നത് അനാചാ
രത്തിലേക്കുള്ള ചായലാണെന്ന
പുതിയ വ്യാഖ്യാനങ്ങൾ കാലഹര
ണപ്പെടും.
കഅ്‌ബാലയത്തിനുള്ളി
വിഗ്രഹങ്ങളുണ്ടായിരിക്കെ
പുറത്തുനിന്ന് നമസ്‌ക്കരിച്ച
പ്രവാചകന്‍ ശിർക്കിനോട്
പൊരുത്തപ്പെടാനുള്ള തിടുക്കത്തിലായിരുന്നു എന്ന
പുത്തന്‍ വ്യാഖ്യാനം അക്ഷരവായനയുടെ തുരുത്തില്‍
നിന്ന് ഉയരുമൊ???
~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്