നിൽക്കൂ
നില്‍ക്കൂ
~~~~~~~~
കരിയും
കരിമരുന്നുംമില്ലെങ്കില്‍
നേർച്ചകള്‍ക്കും പൂരങ്ങള്‍ക്കും
പോറലേല്‍ക്കുമെന്ന്
പറയുന്നതാണ് പാപം
മദ്യപാനവും
പുകവലിയുംപോലൊരു
ലഹരിയാണിത്
എത്രയെത്രെ
മരണം
കണ്‍മുന്നില്‍ കണ്ടാലും
മതിവരാത്ത ലഹരി
അമ്പലങ്ങളുടേയും
പള്ളികളുടേയും
പരിസരത്തെ
പട്ടിണിമരണങ്ങള്‍
അറിയാത്തവർ
കോടികള്‍മുടക്കി
ഭീകരമരണത്തെ വിരുന്നൊരുക്കുകയാണിവിടെ
അപ്പോഴും
പോക്കറ്റില്‍
തിരുകിവെച്ചിരിക്കുന്നത്
പ്രബുദ്ധതയുടെ
സാക്ഷ്യപത്രങ്ങളാണ്
ഏ നൈമിഷീകതയുടെ
ആരധകരെ
അതിലെയല്ല,ഇതിലെ—
ശരീരം
ചിന്നിച്ചിതറുന്ന
മരണം അതാ അവിടെ
പതിയിരിക്കുന്നുണ്ട്.
——————————
സുലൈമാന്‍ പെരുമുക്ക്
~~~~~~~~
കരിയും
കരിമരുന്നുംമില്ലെങ്കില്‍
നേർച്ചകള്‍ക്കും പൂരങ്ങള്‍ക്കും
പോറലേല്‍ക്കുമെന്ന്
പറയുന്നതാണ് പാപം
മദ്യപാനവും
പുകവലിയുംപോലൊരു
ലഹരിയാണിത്
എത്രയെത്രെ
മരണം
കണ്‍മുന്നില്‍ കണ്ടാലും
മതിവരാത്ത ലഹരി
അമ്പലങ്ങളുടേയും
പള്ളികളുടേയും
പരിസരത്തെ
പട്ടിണിമരണങ്ങള്‍
അറിയാത്തവർ
കോടികള്‍മുടക്കി
ഭീകരമരണത്തെ വിരുന്നൊരുക്കുകയാണിവിടെ
അപ്പോഴും
പോക്കറ്റില്‍
തിരുകിവെച്ചിരിക്കുന്നത്
പ്രബുദ്ധതയുടെ
സാക്ഷ്യപത്രങ്ങളാണ്
ഏ നൈമിഷീകതയുടെ
ആരധകരെ
അതിലെയല്ല,ഇതിലെ—
ശരീരം
ചിന്നിച്ചിതറുന്ന
മരണം അതാ അവിടെ
പതിയിരിക്കുന്നുണ്ട്.
——————————
സുലൈമാന്‍ പെരുമുക്ക്