2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

കവിത:തൊലിക്കട്ടികവിത
....................
                          തൊലിക്കട്ടി
                    ....................................


അന്തിയുറങ്ങാന്‍
ഇടമില്ലാത്തവനും
അത്താഴപ്പട്ടിണിക്കാരനും മിണ്ടരുത് ,
അവര്‍ക്കുവേണ്ടി
മറ്റുള്ളവരും മിണ്ടരുത് .
രാഷ്ട്രീയം അത്

സത്യസന്ധനും നീതിമാനും
മോഹിക്കരുത്,
അവരില്‍നിന്ന് ഞങ്ങളതു
തട്ടിപ്പറിച്ചതാണ്

അഭിമാനത്തോടെ പറയട്ടേ
ഇനി എന്നെന്നും
തൊലിക്കട്ടിയുള്ളവര്‍ക്കും
തെമ്മാടികള്‍ക്കും സ്വന്തമാണിത്

ചക്കരക്കുടം
അത് ഞങ്ങള്‍ക്കുമാത്രം
നക്കാനുള്ളതാണ്,
അത് നീതിയോടെ വീതിക്കാന്‍
അനുവദിക്കില്ല ആരെയും

വിഡ്ഢികളായ ജനം
പണ്ടേ ഞങ്ങള്‍ക്കത്
തീരെഴുതിത്തന്നിരിക്കുന്നു

ഇനി ദൈവത്തിന്‍റെ
സ്വന്തം നാട്ടിലേക്ക്
ദൈവംതന്നെ
ഇറങ്ങി വന്നാലും
ഞങ്ങള്‍ ഇരുപക്ഷവും ചേര്‍ന്ന്
യുദ്ധം ചെയ്യും

ഇതു സത്യം സത്യം ....
മുന്‍ഗാമികളായ
തെമ്മാടികളാണേ സത്യം .....
--------------------------------------------
സുലൈമാന്‍ പെരുമുക്ക്

ലേബലുകള്‍: