2014, ഒക്‌ടോബർ 5, ഞായറാഴ്‌ച

കവിത :ഉയിർപ്പ്

കവിത

                     ഉയിർപ്പ് 
               ............................

ഉയിർപ്പിനായ് 
ഒന്നിച്ചു
ചേർന്നൊന്നു പാടാം
ഹൃദയ താളത്തിൻറെ
രാഗത്തിൽ പാടാം .

കലഹിപ്പതെന്തിനു
സോദരെ നമ്മൾ
കരയുവാൻ കണ്ണീർ
കടംകൊൾവതെന്തിനു

പൂവിതൾതുമ്പിലെ
നീഹാര ബിന്ദു പോൽ
ഹൃത്തടം
സംശുദ്ധമാക്കണം ലോകരെ

കൈ കോർത്തു
നില്ക്കുക
തെളിയട്ടെ തിരിനാളം
ചിരിതൂകി നില്ക്കുക
വിരിയട്ടെ പൂക്കൾ

പരിമളം തൂവുന്ന
നറുതേൻ കിനിയുന്ന
നവലോക പുലരിക്കു
സ്വാഗത മോതാം 

പെരുമകൾ
പെരുകുന്ന  തിരു -
 നാളിലൊക്കെയും
ഒരുമിച്ചു, ഒന്നിച്ചു
സ്വഗതം പാടാം

ഉയിർപ്പിനായ് 
ഒന്നിച്ചു
ചേർന്നൊന്നു പാടാം
ഹൃദയ താളത്തിൻറെ
രാഗത്തിൽ പാടാം .
.................................................


       സുലൈമാൻ പെരുമുക്ക്
------------------------------------------------