2014, ജനുവരി 15, ബുധനാഴ്‌ച

കവിത :കൈകൾ നീളട്ടെ .....


കവിത 
..............
                      കൈകൾ നീളട്ടെ .....
                     ............................................................

നന്മയിലേക്ക് 
നീളുന്ന കൈകൾ 
എത്തിപ്പിടിക്കുന്നത് 
വിലക്കപ്പെട്ട കനികളല്ല 

അത് നിത്യജീവൻറെ 
നിലാ വെളിച്ചത്തെയാണ് 
സ്വന്തമാക്കുന്നത് 

ദു:ഖമെന്റെതെന്നു മാത്രം 
കരുതുന്നവൻ 
ദൂരക്കാഴ്ചയില്ലാത്ത 
അന്ധനാണ് 

അന്യൻറെ വേദന 
കനിവുള്ള ഹൃദയത്തിൽ 
തട്ടുമ്പോൾ 
താഴിട്ടു പൂട്ടിയ പെട്ടികൾ 
താനേ തുറക്കും 

അത് തളരുന്ന മനുഷ്യനും 
തകരുന്ന മനസ്സിനും 
സാന്ത്വനമായെത്തുമ്പോൾ 
വിടരുന്ന പുഞ്ചിരി 
പ്രാർത്ഥനയായ് തിരിച്ചെത്തും 

കാരുണ്യത്തിൻറെ 
മേഘ വർഷം 
മരുഭൂമിയിൽ 
പെയതിറങ്ങട്ടെ 

അതിജീവനത്തിനായ് 
വെമ്പുന്ന വിത്തുകൾ 
കിളിർക്കുമ്പോൾ 
ഔഷധചെടികളും കാണാം 

അത് ലോകത്തിനു 
ബലമേകുമൊരുനാൾ ....
കാലത്തിൻറെ 
വിളി കേൾക്കുക  
കാലം കലഹിക്കുംമുമ്പ് 
കൈകൾ നീളട്ടെ.....

          സുലൈമാന്‍ പെരുമുക്ക്
                           00971553538596
                  sulaimanperumukku@gmail.com