കവിത :നാക്കേ നിന്‍റെ വാക്കുകള്‍ക്ക് വിട
കവിത
...............
നാക്കേ നിന്‍റെ വാക്കുകള്‍ക്ക് വിട
............................. .............................. ............
അലക്കി തേച്ച
അലങ്കാര വാക്കുകള്‍
കേള്‍ക്കാന്‍
സുഖമുള്ളതാണങ്കിലും
അനുഭവത്തില്‍
അര്‍ത്ഥമില്ലാത്തവയാണ്
അക്രമ വാസനയുള്ളവരെ
ശിക്ഷിക്കരുത്
മനശാസ്ത്ര ചികിത്സ നല്‍കി
രക്ഷിക്കണമെന്നുരിയാടിയവര്‍
യവനികക്കുള്ളില്‍
മറയും മുമ്പ്
ആവാക്കുകള്‍ അവര്‍
കടലിലെറിഞ്ഞു
സ്ത്രീ പുരുഷ സൗഹൃദം
കാമ താപ മില്ലാതെ
നീണാള്‍ വാഴു മെന്നോതിയോര്‍
നാണം കെട്ടു മടങ്ങി
കുളിരുന്ന
ഇരുളാര്‍ന്ന യാമത്തില്‍
വിടര്‍ന്ന പുഷ്പത്തിന്‍റെ
പരിമളം
കാമദേവനെ ഉണര്‍ത്തി
പിന്നെ
പ്രഭാതം കണ്ടത്
കാന്ത വലയത്തില്‍ പെട്ട
രണ്ടു ഹൃദയങ്ങളെയാണ്
മാദക തിടമ്പുകള്‍ക്ക്
നടുവില്‍ കണ്ട
ശിഷ്യനോട് ഗുരു :
വല്‍സാ നിന്‍റെ സന്ന്യാസം ?
ശിഷ്യന്‍ :
അതില്‍
എത്ര വിജയിച്ചു എന്ന
പരീക്ഷണത്തിലാണ് ഞാന്‍
നാക്കേ നിന്‍റെ
വാക്കുകള്‍ക്ക് വിട ...