2012, ഡിസംബർ 10, തിങ്കളാഴ്‌ച

നേര്കാഴ്ച്ച

നേര്കാഴ്ച്ച

നേര്കാഴ്ച്ച


ജീവിതം നാള്‍ക്കുനാള്‍

ഭയാനകമായികൊണ്ടിരിക്കുന്നു
ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ
നാവുകള്‍പോലും -
മൂര്‍ച്ചയുള്ള വാളുകളായി
അനുഭവപ്പെടുന്നു 

ഒഴിവു സമയങ്ങളില്‍
ഉറങ്ങുന്നതായിരുന്നു ഏറെ ഇഷ്ടം
സ്വപ്നങ്ങളെ ഞാന്‍ അത്രമാത്രം
സ്നേഹിച്ചിരുന്നു
ഇന്നു കാണുന്നതെല്ലാം
ദുസ്വപ്നങ്ങളാണ് 
അതുകൊണ്ടുതന്നെ
ശരീരം നിര്‍ബന്ധിക്കുമ്പോഴും
ഉറങ്ങാന്‍ ഭയപ്പെടുന്നു

സ്വന്തം നിഴലിനെ പോലും ഭയപെട്ടു
ഇരുട്ടറയില്‍ തപസ്സനുഷ്ടിച്ച വ്യക്തി
ആരെന്നറിയില്ല-
എന്തു നേടി എന്നതും അറിയില്ല
സ്വന്തത്തിനും സമൂഹത്തിനും
നന്മയായിരുന്നങ്കില്‍
അതാചരിക്കാമായിരുന്നു

പൂക്കളില്‍ അപൂര്‍വ്വമാണ്
ദുര്‍ഗന്ധം വമിക്കുന്നവ
അത് എക്കാലത്തും അങ്ങനെ തന്നെ
പഷേ മനുഷ്യര്‍ നേരെ തിരിച്ചാണ്

പട്ടിയും പൂച്ചയും കോഴിയും കുറുക്കനും
പാമ്പും കീരിയും
ഒരു കൂട്ടില്‍, ഒരു പാത്രത്തില്‍
ഒന്നിച്ചു ഉണ്ട് രസിച്ചുറങ്ങുന്ന കാഴ്ച
എത്ര മനോഹരം

എന്നാല്‍ അതി വിശാലമായ ഈലോകത്ത്
മനുഷ്യര്‍ കലഹിച്ചു കൊണ്ടേയിരിക്കുന്നു
കലഹിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു

ഈ ജനത്തിനിടയിലാണ്
"ഡയോജനീസ്" നട്ടുച്ചനേരത്ത് 
റാന്തല്‍ വിളക്കു തളിച്ച്
മനുഷ്യനെ തേടി നടന്നലഞ്ഞത് .