2016, മാർച്ച് 11, വെള്ളിയാഴ്‌ച

കവിത: രാജ്യ സ്നേഹി പിറക്കുന്നു

കവിത
~~~~~
രാജ്യസ്‌നേഹി പിറക്കുന്നു
———————————

നിങ്ങള്‍
പേക്കിനാവ്‌
കാണുകയല്ല
ഞാന്‍ രാജ്യസ്‌നേഹം
പഠിക്കുകയാണ്‌

മുഹമ്മദ്‌ ബാബുവായ
ഞാന്‍ ബാബുവായി
ചുരുങ്ങില്ലേ?

താടിവടിച്ചതും
കയ്യില്‍ ചരടുകെട്ടിയതും
കണ്ടില്ലേ?
ഇന്ന്‌ പച്ചക്കറിമാത്രമാണ്‌
ഞാന്‍ തിന്നുന്നത്‌

നെറ്റിയിലെ
തഴമ്പ്‌ മായ്‌ക്കാന്‍
ചർമ്മവിദഗ്‌ദ്ധനെ കണ്ടു,
വലത്തോട്ട്‌
തുണിയുടുക്കുന്ന ശീലം
രാജ്യസ്‌നേഹ
പട്ടത്തിനുവേണ്ടി
ഞാന്‍ ഇടത്തോട്ടാക്കി.

അവസാനം ഞാന്‍
ജന്‍മഭൂമി
നെഞ്ചിലേറ്റിയ മാതൃഭൂമി
വായിക്കാനും പഠിച്ചു

എങ്കിലും
നിങ്ങള്‍ തൃപ്‌തരാവില്ല
കാരണം
നിങ്ങള്‍ക്കു വളരാന്‍
ഇവിടെ ഒരു
സാങ്കല്‍പിക ശത്രുവേണം.
———————————
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, മാർച്ച് 14 9:56 AM ല്‍, Blogger ajith പറഞ്ഞു...

വന്ദേ മാതരം

 
2016, മാർച്ച് 19 10:40 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അമ്മായിയമ്മ പോരും.....
നാത്തൂന്‍ പോരും.......
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം