കവിത: പുതുമൊഴികൾ
കവിത
~~~~~
പുതുമൊഴികൾ
*******************
കൂടുമ്പോള്‍
ഇമ്പംതുളുമ്പുന്നില്ലെങ്കില്‍
പിന്നെ എന്തിനൊരുകുടുംബം?
ഒന്നിച്ചിരിക്കുമ്പോഴും
ഒറ്റക്കാണെങ്കില്‍
പിന്നെയെന്തിനൊരു
കൂടിച്ചേരല്‍?
മക്കളില്ലാത്തവരൊക്കെ
മഹാഭാഗ്യവാന്‍മാരാണ്,
സ്വന്തം മക്കളെ
ശപിക്കേണ്ടി വന്ന
നിർഭാഗ്യവാന്‍മാരില്‍
അവർ പെട്ടതില്ല.
മക്കളോടൊപ്പം
പട്ടികളെ വളർത്തുന്നവർ
ബുദ്ധിമാന്‍മാരാണ്,
മക്കള്‍ തലതെറിച്ചു
പോയാലും
പട്ടികള്‍
നന്ദിയുള്ള ജീവികളായി
എന്നും കൂടെ നടക്കും.
പാഠം പഠിക്കാന്‍
ഇടിത്തീ
തലയില്‍ തന്നെ
വീഴട്ടേയെന്നത്
പുതുമൊഴിയാണ്.
———————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
ചൊല്ലിക്കൊടു,നുള്ളിക്കൊടു,തല്ലിക്കൊടു,തള്ളിക്കള.
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം