കവിത:കരുതിയിരിക്കുക
കവിത
————
കരുതിയിരിക്കുക
~~~~~~~~~~~~~~
കരുതിയിരിക്കുക
കാപാലികർ
കരുക്കള്‍
നീക്കിക്കൊണ്ടിരിക്കുന്നു
വർഗീയ വാദികളും
വംശ വിദേ്വഷികളും
തിമർത്താടിയ
ഇടങ്ങളിലെല്ലാം
രക്തപ്പുഴ ഒഴുകിയിട്ടുണ്ട്.
നമ്മളിന്ന്
കാണുന്നത്
ദുസ്സ്വപ്‌നങ്ങളല്ല
രക്ത ദാഹികളായ
ചെന്നായിക്കളെയാണ്
തീമഴ
പെയ്യുമ്പോള്‍
കുടചൂടി രക്ഷപ്പെടാന്‍
ആർക്കാണ് കഴിയുക?
ഉണരാന്‍
സമയമായി—അല്ല
സമയം അതിക്രമിച്ചു
എന്നതാണ് സത്യം
അറിയുക
നമ്മള്‍ ഒറ്റപ്പെടാം,
അംഗഭംഗം വരാം,
ആട്ടിയോടിക്കപ്പെടാം.
അല്ലെങ്കില്‍ കൊല്ലപ്പെടാം.
ഈ
സുഖവാസവും
നിദ്രയും സ്വപ്‌നങ്ങളും
ഇനി ഓർമ്മകള്‍
മാത്രമായ് തീരാം
എത്രയെത്ര
സ്വർഗ രാജ്യങ്ങളാണവർ
തകർത്തെറിഞ്ഞത്....
കുഞ്ഞുങ്ങളെ
ചുട്ടുകൊന്നതും
സ്‌ത്രീകളെ
പിച്ചിച്ചീന്തിയതും
ആബാലവൃദ്ധം ജനങ്ങളെ
തുറന്ന ജയിലിലിട്ടു
ഞെരുക്കുന്നതും
നമ്മള്‍ കണ്ടില്ലെ?
നോക്കെത്തും
ദൂരത്ത്
അവർ തീർത്ത
നരകങ്ങള്‍
സങ്കല്‍പാതീതമാണ്
ഒന്നുകില്‍
നമ്മളിലവർ
കുത്തി വെച്ചതിന്റെ
ഫലമായി നമ്മള്‍
മയങ്ങിക്കിടക്കുന്നു
അല്ലെങ്കില്‍
നമ്മള്‍
വേട്ടക്കാരുടെ വളർത്തു
പട്ടികളായിരിക്കുന്നു.
———————————
സുലൈമാന്‍ പെരുമുക്ക്
————
കരുതിയിരിക്കുക
~~~~~~~~~~~~~~
കരുതിയിരിക്കുക
കാപാലികർ
കരുക്കള്‍
നീക്കിക്കൊണ്ടിരിക്കുന്നു
വർഗീയ വാദികളും
വംശ വിദേ്വഷികളും
തിമർത്താടിയ
ഇടങ്ങളിലെല്ലാം
രക്തപ്പുഴ ഒഴുകിയിട്ടുണ്ട്.
നമ്മളിന്ന്
കാണുന്നത്
ദുസ്സ്വപ്‌നങ്ങളല്ല
രക്ത ദാഹികളായ
ചെന്നായിക്കളെയാണ്
തീമഴ
പെയ്യുമ്പോള്‍
കുടചൂടി രക്ഷപ്പെടാന്‍
ആർക്കാണ് കഴിയുക?
ഉണരാന്‍
സമയമായി—അല്ല
സമയം അതിക്രമിച്ചു
എന്നതാണ് സത്യം
അറിയുക
നമ്മള്‍ ഒറ്റപ്പെടാം,
അംഗഭംഗം വരാം,
ആട്ടിയോടിക്കപ്പെടാം.
അല്ലെങ്കില്‍ കൊല്ലപ്പെടാം.
ഈ
സുഖവാസവും
നിദ്രയും സ്വപ്‌നങ്ങളും
ഇനി ഓർമ്മകള്‍
മാത്രമായ് തീരാം
എത്രയെത്ര
സ്വർഗ രാജ്യങ്ങളാണവർ
തകർത്തെറിഞ്ഞത്....
കുഞ്ഞുങ്ങളെ
ചുട്ടുകൊന്നതും
സ്‌ത്രീകളെ
പിച്ചിച്ചീന്തിയതും
ആബാലവൃദ്ധം ജനങ്ങളെ
തുറന്ന ജയിലിലിട്ടു
ഞെരുക്കുന്നതും
നമ്മള്‍ കണ്ടില്ലെ?
നോക്കെത്തും
ദൂരത്ത്
അവർ തീർത്ത
നരകങ്ങള്‍
സങ്കല്‍പാതീതമാണ്
ഒന്നുകില്‍
നമ്മളിലവർ
കുത്തി വെച്ചതിന്റെ
ഫലമായി നമ്മള്‍
മയങ്ങിക്കിടക്കുന്നു
അല്ലെങ്കില്‍
നമ്മള്‍
വേട്ടക്കാരുടെ വളർത്തു
പട്ടികളായിരിക്കുന്നു.
———————————
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
എത്ര കരുതിയിരുന്നിട്ടും ഫലമില്ലാത്ത കാലം
ഉത്തേജിപ്പിക്കുന്ന ശക്തമായ വരികള്‍
നന്നായിരിക്കുന്നു
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം