കവിത: മനുഷ്യപ്രകൃതി
കവിത
———
മനുഷ്യപ്രകൃതി
....................................
ഞാന്‍
ആരാണെന്നു
നിങ്ങള്‍
ചോദിക്കുന്നതിനു മുമ്പ്
നിങ്ങള്‍ ആരെന്നു
എനിക്കു പറഞ്ഞുതരിക
ഞാന്‍
മനുഷ്യനാണെന്നതു
നിങ്ങള്‍ക്കു മനസ്സിലായി
പക്ഷേ എന്നിലെ
മനുഷ്യത്വം നിങ്ങള്‍ തിരയുക
വിത്തം
വിതറിയാല്‍
സ്‌നേഹം ലഭിക്കുന്ന
കാലമാണിത്
പക്ഷേ നിങ്ങള്‍
എത്രതിരഞ്ഞാലും
അതില്‍ മനുഷ്യത്വം
കണ്ടെത്തുകയില്ല
എന്നോമരിച്ചവനെ
വെന്റിലേറ്ററില്‍ കിടത്തി
പണം വാരുന്നതു കണ്ട്
കശാപ്പുകാരന്‍ തളർന്നു വീണു
മരിച്ചവനു
കഞ്ഞിയും കാപ്പിയും
വാങ്ങാന്‍ സുകാര്യം പറയുന്ന
ഡോക്ടർമുതലാളിയെ കണ്ട
വാടകക്കൊലയാളി
ഹൃദയം പെട്ടിമരിച്ചു
മനുഷ്യന്‍
അവന്റെ പ്രകൃതിയില്‍ നിന്ന്
ഒരുപാട് അകലെയകലെയാണിന്ന്
എവിടെയോ
ഒരുമേഘം രൂപപ്പെടുന്നു
അവന്റെ തലയില്‍
കനലു ചൊരിയാന്‍.
——————————
സുലൈമാന്‍ പെരുമുക്ക്
———
മനുഷ്യപ്രകൃതി
....................................
ഞാന്‍
ആരാണെന്നു
നിങ്ങള്‍
ചോദിക്കുന്നതിനു മുമ്പ്
നിങ്ങള്‍ ആരെന്നു
എനിക്കു പറഞ്ഞുതരിക
ഞാന്‍
മനുഷ്യനാണെന്നതു
നിങ്ങള്‍ക്കു മനസ്സിലായി
പക്ഷേ എന്നിലെ
മനുഷ്യത്വം നിങ്ങള്‍ തിരയുക
വിത്തം
വിതറിയാല്‍
സ്‌നേഹം ലഭിക്കുന്ന
കാലമാണിത്
പക്ഷേ നിങ്ങള്‍
എത്രതിരഞ്ഞാലും
അതില്‍ മനുഷ്യത്വം
കണ്ടെത്തുകയില്ല
എന്നോമരിച്ചവനെ
വെന്റിലേറ്ററില്‍ കിടത്തി
പണം വാരുന്നതു കണ്ട്
കശാപ്പുകാരന്‍ തളർന്നു വീണു
മരിച്ചവനു
കഞ്ഞിയും കാപ്പിയും
വാങ്ങാന്‍ സുകാര്യം പറയുന്ന
ഡോക്ടർമുതലാളിയെ കണ്ട
വാടകക്കൊലയാളി
ഹൃദയം പെട്ടിമരിച്ചു
മനുഷ്യന്‍
അവന്റെ പ്രകൃതിയില്‍ നിന്ന്
ഒരുപാട് അകലെയകലെയാണിന്ന്
എവിടെയോ
ഒരുമേഘം രൂപപ്പെടുന്നു
അവന്റെ തലയില്‍
കനലു ചൊരിയാന്‍.
——————————
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
പണം ദൈവം
പണത്തിനുമീതെ പരുന്തും പറക്കില്ല!
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം