കവിത: ഭാഗ്യവാൻമാർ
കവിത
~~~~~
ഭാഗ്യവാന്‍മാർ
————————
കണ്ണില്ലാത്തവന്‍
ഭാഗ്യവാന്‍,
കരയുന്നവനെ
അവന്‍ കാണുന്നില്ലല്ലോ.
കാതു
കേള്‍ക്കാത്തവന്‍
ഭാഗ്യവാന്‍,
ഇരകളുടെ തേങ്ങലുകള്‍
അവനു കേള്‍ക്കേണ്ടതില്ലല്ലോ.
മന്ദബുദ്ധികള്‍
മഹാഭാഗ്യവാന്‍മാർ
കുതന്ത്രങ്ങള്‍കൊണ്ടവർ
മണ്ണില്‍ രക്തംവീഴ്‌ത്തുന്നില്ല,
ശാപം
ഏറ്റുവാങ്ങുന്നുമില്ല.
ജനിക്കാതിരിക്കുന്നവർ
പുണ്ണ്യാത്മാക്കള്‍
അവർ മണ്ണിലെ
മഹാ പാപികളില്‍നിന്നു
രക്ഷപ്പെട്ടവർ
അതെ,അല്ലലറിയാതെ
സ്വർഗം പൂകിയോർ.
—————————
സുലൈമാന്‍ പെരുമുക്ക്
~~~~~
ഭാഗ്യവാന്‍മാർ
————————
കണ്ണില്ലാത്തവന്‍
ഭാഗ്യവാന്‍,
കരയുന്നവനെ
അവന്‍ കാണുന്നില്ലല്ലോ.
കാതു
കേള്‍ക്കാത്തവന്‍
ഭാഗ്യവാന്‍,
ഇരകളുടെ തേങ്ങലുകള്‍
അവനു കേള്‍ക്കേണ്ടതില്ലല്ലോ.
മന്ദബുദ്ധികള്‍
മഹാഭാഗ്യവാന്‍മാർ
കുതന്ത്രങ്ങള്‍കൊണ്ടവർ
മണ്ണില്‍ രക്തംവീഴ്‌ത്തുന്നില്ല,
ശാപം
ഏറ്റുവാങ്ങുന്നുമില്ല.
ജനിക്കാതിരിക്കുന്നവർ
പുണ്ണ്യാത്മാക്കള്‍
അവർ മണ്ണിലെ
മഹാ പാപികളില്‍നിന്നു
രക്ഷപ്പെട്ടവർ
അതെ,അല്ലലറിയാതെ
സ്വർഗം പൂകിയോർ.
—————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
ഏഴകളുടെ കണ്ണിരൊപ്പുന്നവന്‍ പുണ്യവാന്‍!
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം