2013, ജൂലൈ 25, വ്യാഴാഴ്‌ച

കവിത : മലാലയും മാലാഖയും


കവിത 
.................
                          മലാലയും മാലാഖയും 
                 .....................................................

അന്ന് 
താലിബാൻ ഭീകരൻ
മലാലയെ വെടി വെച്ചപ്പോൾ 
കടലോളം 
കണ്ണീരൊഴുക്കി ഞാൻ 

ഇന്ന് 
ഇസ്രയേൽ ഭീകരൻ
ചവിട്ടി പ്പിടിച്ചു 
വെടിവെക്കുന്ന 
ഈ മാലാഖക്കു വേണ്ടി 
ഒരിറ്റു കണ്ണീരൊഴുക്കാൻ
എന്നിൽ ബാക്കിയില്ല

അന്ന് മലാലക്ക് 
അക്ഷര വിരോധിയുടെ
വെടിയേറ്റപ്പോൾ 
നിമിഷം കൊണ്ട് ലോകം 
അറിഞ്ഞു പ്രതികരിച്ചു 

ഇന്ന് 
വംശ വിരോധിയുടെ മുന്നിൽ
പിടയുന്ന 
മാലാഖക്കു വേണ്ടി 
ഒന്ന് പ്രാർത്ഥിക്കാൻ പോലും 
നാവു കൊഞ്ഞുന്നു 

മലാല 
അവൾ ഭാഗ്യവതി 
ജീവിച്ചിരിക്കേ
വാഴ്ത്തപ്പെട്ടവൾ 
പാവം മാലാഖ 
ശപിക്കപ്പെട്ടതെന്തേ ?

താളംതെറ്റിയ 
സമൂഹ മനസ്സാക്ഷി 
ഭീകരന്മാരിലും 
ഇന്ന് വർണ്ണങ്ങൾ 
തേടുന്നു 

അകലെ നിന്നൊരാൾ 
ഉറക്കെ പറയുന്നു 
പാപം ചെയ്യാത്തവർ 
കല്ലെറിയട്ടെ ...
     സുലൈമാന്‍ പെരുമുക്ക് 
             00971553538596

17 അഭിപ്രായങ്ങള്‍:

2013, ജൂലൈ 25 11:04 AM ല്‍, Blogger ajith പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
2013, ജൂലൈ 25 12:22 PM ല്‍, Blogger ajith പറഞ്ഞു...

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!!

 
2013, ജൂലൈ 26 12:51 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

എറിയട്ടെ കല്ലുകള്‍......

 
2013, ജൂലൈ 26 5:07 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

ningalke vattane alle sahodaraaa

 
2013, ജൂലൈ 26 5:13 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

avidaeyum ividdayum ayyi kidakunna kavidaa shakalengale aduthe cooopy cooopy coopy adikunna nammudae sahoooodarrra hhha hhhaa kastam kastam klastathilum kastam hammoo kandillae kandillae maalokarae ee copi adi

 
2013, ജൂലൈ 26 7:11 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ലോകത്തിൻറെ മൗനം ഈ മാലാഖയ്ക്ക് നേരെയുള്ള
കല്ലേറാണ്....ആദ്യ വരവിനും വായനക്കും അഭിപ്രായത്തിനും നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു ...

 
2013, ജൂലൈ 26 7:15 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

കാലം പ്രതികരിക്കും......വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി ...

 
2013, ജൂലൈ 26 7:31 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഇങ്ങനെയൊക്കെ എഴുതുമ്പോൾ
അങ്ങനെയൊക്കെ തോനുന്നുണ്ടാല്ലേ ....?
ഊഹാങ്ങളിൽ അധികവും പാഴ്ചെടികളാണ് ,

 
2013, ജൂലൈ 26 7:40 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഈ വരികൾ എവിടയൊ വായിച്ചതു പോലെ തോനുന്നു ...
വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ...വരിക വീണ്ടും വരിക .

 
2013, ജൂലൈ 26 9:50 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അവൻ ചവിട്ടി നിൽക്കുന്നത് അവന്റെ തലയ്ക്കു മുകളിൽത്തന്നെ..!!!!!! അവൻ തോക്കു ചൂണ്ടിയിരിക്കുന്നത് സത്യത്തിനു നേരേയും..!!!! മൃഗങ്ങൾ തന്നെ ഭേദം..!!

 
2013, ജൂലൈ 27 2:49 AM ല്‍, Blogger Aneesh chandran പറഞ്ഞു...

എന്നിട്ടും കാണാതെ പോകുന്ന എത്രയോ മലാലമാര്‍ എത്രയോ മാലാഖമാര്‍ '

 
2013, ജൂലൈ 29 6:52 AM ല്‍, Blogger Unknown പറഞ്ഞു...

അടിവേര് ചീഞ്ഞ വൃക്ഷത്തിലെ ചില്ലകളും കമ്പുകളും ആവുകയാണോ നാം അനുദിനം. !?

 
2013, ഒക്‌ടോബർ 30 10:36 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കവിത നന്നായിട്ടുണ്ട് ഈ ചിത്രം കൂടി കാണുന്നത് നന്നായിരിക്കും https://www.facebook.com/photo.php?fbid=357673684379173&set=p.357673684379173&type=1&theater

 
2013, നവംബർ 26 8:10 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഇതിനേക്കാൾ ക്രൂരത കാണിക്കുന്ന മൊസാദിനു
അത് മറച്ചു വെക്കാൻ നാടകം അവതരിപ്പിക്കാനും കഴിയും ...
വായനക്കും അഭിപ്രായത്തിനും നന്ദി .

 
2013, നവംബർ 26 8:17 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വേട്ടക്കാരുടെ അട്ടഹാസത്തിനാണ് ലോകം
ചെവി കൊടുക്കുന്നത് ...വായനക്കും കയ്യൊപ്പിനും നന്ദി .

 
2013, നവംബർ 26 8:19 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഹൃദയം തുറന്ന വിലയിരുത്തൽ ...വായനക്കും
അഭിപ്രായത്തിനും നന്ദി .

 
2013, നവംബർ 26 8:25 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ചിഹ്നങ്ങളും താല്പര്യങ്ങളും നോക്കിയാണ്
ഇന്ന് പലരും കാര്യങ്ങൾ വിലയിരുത്തുന്നത് ...വായനക്ക് നന്ദി .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം