2013, ജൂലൈ 5, വെള്ളിയാഴ്‌ച

കവിത:ഇതു കാപാലികരുടെ ലോകം


കവിത
...............
                              ഇതു കാപാലികരുടെ ലോകം
                           ................................................................
 
മണ്ണിലും മനസ്സിലും
വിടരുന്ന പൂക്കളെ
ചുട്ടെരിച്ചീടുന്നു  
കാപാലികര്‍
 
ചുടുരക്തംമോന്തി കുടിച്ചു
 വെറിപൂണ്ടു അലറുകയാണ്
കരിങ്കാലികള്‍
 
ഇവരെ തളക്കുന്ന ചങ്ങലയില്ല 
ഇവരെ മയക്കുന്ന  മന്ത്രങ്ങളില്ല
മധുരക്കനി നീട്ടി മാലോകരെ ഇവർ 
ചുടലക്കളത്തിലേക്കാനയിക്കും  
 
പറവകള്‍ കുറുകുന്നു
തെരുവുകള്‍ തേങ്ങുന്നു
പുതിയ വിമോചകനെ 
തേടിടുന്നൂ 
 
ഒരു വിണ്‍ചിരാതു
തെളിയുന്ന മാത്രയില്‍
ഇരുളിന്റെ ശക്തികള്‍
ചേർന്നു  തുള്ളും
 
കാര്‍മേഘപ്പാളികള്‍ക്കുള്ളിൽ 
‍ ഒതുക്കാൻ  രിപുക്കള്‍ -‍
‍ കരുക്കള്‍ നീക്കിടുന്നു .
 

സർവ്വ വേന്ദ്രന്മാരും 
ഒന്നിച്ച നിമിഷം 
വീണുടഞിന്നു -
ജനാധിപത്യം 

ജനാധി പത്യത്തിനായ്‌ 
പടുന്നവർക്കിന്നു 
ശബ്ദമില്ലാത്തതിൻ 
പൊരുള് ചൊല്ലൂ 

സൈകതത്തിൽ 
നാമ്പെടുക്കുന്ന 
പച്ചപ്പിനടിയില്ലൊ -
ഴുക്കുന്നു ലാവ ധാര 

ഇരുളിലേക്കീജിപ്ത് 
തിരിയുന്നു വെങ്കിലും 
ഉയർത്തെഴുന്നേറ്റിടും 
സത്യവുമായ് ....

ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് കടമെടുത്തത് ...നന്ദി 

              സുലൈമാന്‍ പെരുമുക്ക്
               00971553538596
            sulaimanperumukku@gmail.com   
    

8 അഭിപ്രായങ്ങള്‍:

2013, ജൂലൈ 5 5:33 AM ല്‍, Blogger ശിഹാബ് മദാരി പറഞ്ഞു...

കുറുക്കനെ മാറ്റി - കുരുനരിയെ കയറ്റി ഇരുത്തി / എന്നാലും ഈജിപ്ത് !

 
2013, ജൂലൈ 5 8:58 AM ല്‍, Blogger അഷ്‌റഫ് പറഞ്ഞു...

മാറണം മനുഷ്യ മനസ്സ് ഒപ്പം ഭരണവും

 
2013, ജൂലൈ 5 10:46 AM ല്‍, Blogger  ഫൈസൽ പകല്കുറി പറഞ്ഞു...

കൊള്ളാം
നന്നായിട്ടുണ്ട് .
എല്ലാ വിധ ആശസകളും .

 
2013, ജൂലൈ 5 12:14 PM ല്‍, Blogger ajith പറഞ്ഞു...

മുല്ലപ്പൂ വാടുന്നുവോ?

 
2013, ജൂലൈ 6 1:38 AM ല്‍, Blogger Aneesh chandran പറഞ്ഞു...

പൂവുകള്‍ വാടുന്നു ..

 
2013, ജൂലൈ 6 12:05 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഇരുളിലേക്കീജിപ്ത്
തിരിയുന്നു വെങ്കിലും
ഉയർത്തെഴുന്നേറ്റിടും
സത്യവുമായ് ....

 
2013, ജൂലൈ 7 4:14 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

1.why is that Muslims are killing muslims all over the world, inspite of it being the religion of universal brotherhood?
2.Why the God, almighty could not save Saddam, Osama and many others...

 
2013, ഓഗസ്റ്റ് 9 5:32 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം