2013, ജൂലൈ 3, ബുധനാഴ്‌ച

ഗാനം:സയണീസത്തിനു.....

ഗാനം
................. .. 
              സയണീസത്തിനു......  
        ..........................................
  

സയണീസത്തിനു കുഴലൂതുന്ന
സാമ്രാജ്യത്വം അറിയുന്നോ
സാമ്രാജ്യത്വം ചിരിതൂകുമ്പോള്‍
സ്തുതി പാടുന്നവര്‍ അറിയുന്നോ...
...................................................... 
 
അഹങ്കാരത്തിനു അറുതി വരുന്ന
ഒരുനാള്‍ ഇനിയും വന്നണയും
അതിരുകവിഞ്ഞ പ്രതീക്ഷകളൊക്കെ
തകര്‍ന്നു വീഴും ഇതു സത്യം ..........
..................................................
 
കരാള മനസുകള്‍ കൈകോര്‍ക്കുമ്പോള്‍
കുരുതികള്‍ പെരുകും ഈ മണ്ണില്‍
ജനകോടികളുടെ കണ്ണീരും ചോരയും
ഒഴുകും പുഴപോല്‍ ഈ മണ്ണില്‍ .........
......................................................
ഉദ്യാനമായ ഭൂമിയില്‍ ഇന്ന്
ഉറഞ്ഞു തുള്ളുക യാണിവര്     
കലാപ കലുഷിതമാക്കി ലോകം
സയണീസ്റ്റുകളും യാങ്കികളും....
................................................
ദൈവീക സ്നേഹം പൂത്ത മനസ്സുകള്‍
ഉണരട്ടെ ഇന്നുണരട്ടെ
ധിക്കാരികള്‍ക്കു നേരെ തിരിഞ്ഞു
ആരുതെന്നു ചൊല്ലി ഉയര്‍ത്തുക കൈ ...
...........................................   
                        സുലൈമാന്‍ പെരുമുക്ക്
                     00971553538596
                     sulaimanperumukku@gmail.com  
   
     


8 അഭിപ്രായങ്ങള്‍:

2013, ജൂലൈ 3 11:37 AM ല്‍, Blogger ajith പറഞ്ഞു...

:)

 
2013, ജൂലൈ 3 11:46 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

തളിരിട്ടു നിൽക്കുന്ന സ്വാർത്ഥ വൃക്ഷത്തിന്റെ
തല കൊയ്യാൻ നേരമായി..
ഉണരൂ...ഉണരൂ...
നിങ്ങളീ സമരത്തിന്നുടവാളായ് ഉണരൂ...

നല്ല കവിത.

ദൈവീക സ്നേഹം പൂത്ത മനസ്സുകള്‍
ഉണരട്ടെ ഇന്നുണരട്ടെ

ശുഭാശംസകൾ...

 
2013, ജൂലൈ 3 11:58 PM ല്‍, Blogger Aneesh chandran പറഞ്ഞു...

ഉണരട്ടെ ഉണര്‍ന്നുകൊണ്ടിരിക്കട്ടെ

 
2013, ജൂലൈ 3 11:58 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ജൂലൈ 5 7:56 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സന്തോഷമുണ്ട് നന്ദി ....

 
2013, ജൂലൈ 5 7:58 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വിവേക മുള്ളവർ തിരിച്ചറിയട്ടെ .....നന്ദി .

 
2013, ജൂലൈ 5 8:04 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഉണരാൻ വൈകിയാൽ
പിന്നെ ഒരിക്കലും ഉണരേണ്ടി വരില്ല ....നന്ദി .

 
2013, ജൂലൈ 5 8:14 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്നേഹത്തോടെ സ്വീകരിക്കുന്നു ...നന്ദി ഷാജു .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം