കവിത:ഓര്‍മയിൽ നീ വിരുന്നു വന്നാല്‍.......
കവിത
.................
.............................. .............................. ...........
ചെമ്പക പൂവല്ലയോ സഖി നീ
ചെമ്പരത്തി തളിരല്ലേ നീ
ചന്ദനത്തിന്‍ നിറമുള്ള
ചക്രവര്‍ത്തി കുമാരി നീ
..................................................
എന്നുമെന്നും നിന്നെ കാണാന്‍
എന്‍റെ യുള്ളില്‍ മോഹം തിങ്ങി
എന്‍റെ കനവില്‍ നീ യണഞാല്‍
എന്തു ഭംഗി എന്‍റെ തോഴി
........................................................
നിന്‍റെ നിഴലുകള്‍ പതിഞ്ഞ മണ്ണില്‍
നീല മിഴികളില്‍ തെളിഞ്ഞ ഉലകില്‍
നിറഞ്ഞ സ്നേഹ പൂക്കള്‍ വിതറി
നിത്യ നിര്‍വൃതി കൊളളും ഭവതി
.........................................................
ഓര്‍മയിൽ നീ വിരുന്നു വന്നാല്‍
"ഒമര്‍ഖയാ"മിന്‍ കവിത പോലെ
ഓമനേ നീ അരികില്‍ നിന്നാല്‍
ഉച്ച വെയിലും പൂനിലാവായ് ...
.......................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
3 അഭിപ്രായങ്ങള്‍:
നല്ല വരികൾ
അതിമനോഹരം കവിത തന്നെ
ഓര്‍മ്മയില്‍ നീ വിരുന്നുവന്നാല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം