2013, ജൂലൈ 1, തിങ്കളാഴ്‌ച

കവിത :മൂന്ന് പിശാചുക്കൾ


കവിത 
...............
                           മൂന്ന് പിശാചുക്കൾ
                   ............................................... 

മൂന്നു പിശചുക്കളാണെൻറെ 
തലക്കു മുകളിൽ 
അവർ അമിത പ്രതീക്ഷയുള്ള 
അഹങ്കാരികൾ 

മണ്ണിൽ നിന്നുള്ളതാണൊരുവൻ 
വിണ്ണിൽ നിന്നുള്ളതാണിരുവർ 

കറുത്ത പിശാച് പണ്ട് 
മനുഷ്യനായിരുന്നു 
കാലം അവനൊരിത്തിരി 
തണലേകി അന്നൊരുനാൾ 

ആ തണലിലിരുന്നവൻ 
വഴി പോക്കാൻറെ 
രക്തവും മജ്ജയും 
നിത്യം കുടിച്ചു രസിച്ചു 

കറുത്ത പിശാചാണ് 
കൊടും ഭീകരൻ 
സർവ്വ ശാപവും 
ഏറ്റു വാങ്ങുന്നവൻ 
കുഞ്ചിക സ്ഥാനങ്ങളിൽ 
ഒളിക്കണ്ണിടുന്നവൻ  


ഇത്തിരി 
മനുഷ്യപ്പറ്റുള്ള 
പിശാചാണ് 
ഉയരം കൂടിയവാൻ 
അവൻറെ ഉൾവസ്ത്ര -
ത്തിലൊരിത്തിരിചുവപ്പുണ്ട് 


മൊട്ടത്തലയൻ പിശാച് 
ആർത്തി പൂണ്ട 
പണക്കൊതിയൻ 
വട്ടമിട്ട് പറക്കുന്ന 
നാലു കണ്ണുള്ളവൻ 

 ഉയരത്തിലിരുന്നവൻ 
അപ്പങ്ങളെറിയുന്നു ,
അവനെ ആരാധിക്കുവോർക്കുർക്കും
കാണിക്ക നല്കുവോർക്കും  മാത്രമായ് .
.................................................................

          സുലൈമാന്‍ പെരുമുക്ക്
      00971553538596


      


4 അഭിപ്രായങ്ങള്‍:

2013, ജൂലൈ 1 12:46 PM ല്‍, Blogger ajith പറഞ്ഞു...

മൂന്നല്ല മുന്നൂറൊണ്ട്....!!

 
2013, ജൂലൈ 1 1:05 PM ല്‍, Blogger Mukesh M പറഞ്ഞു...

:)

 
2013, ജൂലൈ 2 10:46 AM ല്‍, Blogger aswany umesh പറഞ്ഞു...

പിശാചുക്കള്‍...,.. അവിടെയും ഇവിടെയും എവിടെയും...

http://aswanyachu.blogspot.in/

 
2013, ജൂലൈ 2 11:32 PM ല്‍, Blogger Aneesh chandran പറഞ്ഞു...

പിശാചുക്കള്‍ മാത്രമേ ഒള്ളൂ...കണ്ണാടിയില്‍ കൂടി നോക്കാന്‍ ഭയമാണ് :)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം