2016, മാർച്ച് 19, ശനിയാഴ്‌ച

കവിത: ഖബർ പൂജ

കവിത
.............

ഖബർപൂജ
——————

അന്യന്റെ
ഖബറിടം
സ്വർഗമാക്കുന്നിവർ
അവനവന്‍ ഖബറിടം
നരകമാക്കുന്നിവർ

അന്യന്റെ
ഖബറിനാല്‍
ജീവിച്ചിടുന്നിവർ
അപരാന്ന ഭോജികള്‍
മണ്ണില്‍ നികൃഷ്ടർ

മതം
കയ്യിലേന്തുന്ന
കപടന്‍മാരൊക്കെ
വിത്തപ്രഭുക്കള്‍
ആണെന്നുമെന്നും

ഇരുളാർന്ന മനസ്സാണ്‌
അവർക്കെന്നുമഭയം
അവർ തീത്തഗർത്തം
അലയാഴിയായി.
———————————
    സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, മാർച്ച് 22 10:52 AM ല്‍, Blogger ajith പറഞ്ഞു...

മതം കയ്യിലേന്തുന്നവർ!!
കൊള്ളാം പ്രയോഗം

 
2016, മാർച്ച് 23 6:21 AM ല്‍, Blogger Cv Thankappan പറഞ്ഞു...

മതതത്ത്വങ്ങള്‍ പാലിക്കുന്നവര്‍
ഉണ്ടായിരുന്നുവെങ്കില്‍
ഭൂമിയെന്നേ സ്വര്‍ഗ്ഗമായേനേ!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം