2016, ഫെബ്രുവരി 13, ശനിയാഴ്‌ച

കവിത: ദക്ഷിണ

 മഹാകവി ഒ.എന്‍.വി കുറുപ്പിന്‌
ജ്ഞാനപീഠം ലഭിച്ച അന്ന്‌ ഞന്‍
എഴുതിയ വരികളാണിത്‌.

കവിത
———
    ദക്ഷിണ
   ~~~~~~~

അക്ഷരങ്ങള്‍കൊണ്ട്‌
ഇന്ദ്രജാലം തീർത്ത
അക്ഷരങ്ങള്‍കൊണ്ട്‌
പൂങ്കാവനം തീർത്ത
അക്ഷരങ്ങള്‍കൊണ്ട്‌
താജ്‌മഹല്‍ തീർത്ത
മഹാകവി അങ്ങേക്ക—
ഭിനന്ദനങ്ങള്‍

ആതിരു തൂലിക
തുമ്പില്‍നിന്നുയിർകൊണ്ട
വാക്കുകള്‍ ഞങ്ങളെ
പുളകമണിയിച്ചു

മലയാള സിനിമയും
കവിതയു നാടകവും
മധുരിതമാക്കുവാന്‍
അമൃതകണമേകി നീ

ആതൂലികക്കു
വഴങ്ങാത്തതൊന്നൂമേ
ഇല്ലാ പ്രപഞ്ചത്തിലെന്നത—
റിയുന്നു ഞാന്‍

സൂര്യനും ചന്ദ്രനും
നക്ഷത്ര ഗോളവൂം
ഭൂമിയും അമ്മയും
ശാരികപൈതലൂം
കുഞ്ഞേടത്തിയും
ഗോതമ്പുമണികളും
പിന്നെയും ഒട്ടേറെ
പഠിപ്പിച്ചുതന്നു

ആമഹാ മനസ്സില്‍
തുളുമ്പൂന്ന സ്‌നേഹം
അക്ഷരങ്ങള്‍കൊണ്ട്‌ ചാലിച്ചുതന്നു

തീരാത്ത ദാഹം
ഉണ്ടേറെ ഞങ്ങളില്‍
തന്നീടണം ഗുരൂ
പുണ്യതീർത്ഥം നീ

ജ്ഞാനപീഠം
തേടി വന്നതുകണ്ടു
ഇനിയും വന്നണയും
ബഹുമതികളേറെ

ഓരോ ഹൃദയവും
ഗുരുവിനായ്‌ എന്നും
അലങ്കാരമുറികളില്‍
വിരുന്നൊരുക്കീടൂം

ആഗഗന വീചിയില്‍
തെളിയുന്ന താരങ്ങള്‍
ഞങ്ങള്‍ക്കു ദാനമായ്‌
നല്‍കീടുവാനായ്‌
ആയൂരാരോഗ്യം
 നേരുന്നു ഞങ്ങള്‍......
————————————
  സുലൈമാന്‍ പെരുമുക്ക്‌



1 അഭിപ്രായങ്ങള്‍:

2016, ഫെബ്രുവരി 15 4:44 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഒളിമങ്ങാത്ത കാവ്യ തേജസ്സ്
പ്രണാമം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം