2016, മാർച്ച് 1, ചൊവ്വാഴ്ച

കവിത: കടപ്പാട്

കവിത
———
     കടപ്പാട്‌
    ————
രക്തദാഹികളെ
ഭയപ്പെടുന്നവർ
എന്നോ മരിച്ചിരിക്കുന്നു

അവർക്കുമുന്നില്‍
കുനിയുന്ന ശിരസ്സ്‌
എനിക്കുവേണ്ട

കരിനാഗങ്ങള്‍ക്കുമുന്നില്‍
മകിടിയൂതാനുള്ള
അധരങ്ങളും എനിക്കുവേണ്ട

ഇരുട്ടിനെ
വാരിപ്പുണരുന്നവർ
സ്വന്തത്തെ കാണുന്നില്ല
പിന്നെയെങ്ങനെ
മറ്റുള്ളവരെ കാണും?

സ്‌നേഹത്തിന്റെയു
സമാധാനത്തിന്റെയു
വെള്ളരിപ്രാവുകളായി
എന്നെന്നും അഭിനയിക്കാന്‍
വർഗീയവാദിക്കും
ഭീകരവാദിക്കും കഴിയില്ല

നേരിനെ
താരാട്ടുമ്പാള്‍ ജീവന്‍
ബലിനല്‍കേണ്ടിവന്നാല്‍
പ്രേമഭാജനത്തിനു
സുറുമയെഴുതുന്ന
മനസ്സോടെ ഞാനതുനല്‍കും

നാളെ
ചത്തുനാറുന്ന
ഈ ദേഹംകൊണ്ട്‌
ഇന്നൊരു ചെറുതിരി
കത്തിച്ചുവെക്കുന്നത്‌
തലമുറകളോടുള്ള
കടപ്പാടാണെന്നു ഞാന്‍
തിരിച്ചറിഞ്ഞിരിക്കുന്നു.

——————————
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, മാർച്ച് 1 7:44 AM ല്‍, Blogger ajith പറഞ്ഞു...

Very good

 
2016, മാർച്ച് 19 11:03 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നേരിനും,നന്മയും ഉണ്ടായിരിക്കണം!
നല്ല വരികള്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം