കവിത :ദിവ്യ രോമം
കവിത
.................
ദിവ്യ രോമം
............................. .....
പള്ളിയിലേക്ക്
ധൃതിയിൽ
നടന്നടുക്കന്ന ആളെ
ആൾക്കൂട്ടത്തിൽ
ചിലർ ശ്രദ്ധിച്ചു
നമസ്കാരം
കഴിഞ്ഞപ്പോൾ
അയാളുടെ താടി രോമം
അപ്രത്യക്ഷമായതും
അവർ കണ്ടു
കൂട്ടത്തിൽ ചിലർ
ചോദിച്ചു
നമസ്കരത്തിനിടയിൽ
താടി വടിച്ചതാര് ?
വിശുദ്ധനെപോലെ
അയാൾ മൊഴിഞ്ഞു
എൻറെ താടി രോമങ്ങൾ
ഖുർആൻറെ താളുകളിൽ
കാണുമെന്ന്
വാർത്ത
കാട്ടു തീ പോലെ
പടർന്നു
ഖുർആൻ മറിച്ചു -
നോക്കിയവർക്കെല്ലാം
രോമങ്ങൾ കിട്ടി
ജനം
തക്ബീർ മുഴക്കി
രോമങ്ങളിൽ
ചുംബിച്ചു തുടങ്ങി
അപ്പോൾ
ഒരു മദരസ്സാ വിദ്യാർത്ഥി
കരഞ്ഞു കൊണ്ടു
വന്നു പറഞ്ഞു
ഇന്നലെ വാങ്ങിയ
ഈ പുതിയ ഖുർആനിൽ
തിരു മുടി കാണുന്നില്ലെന്ന്
വെളിച്ചത്തിൻറെ ചെറിയ
കീറായിരുന്നു അത്
അതു കണ്ട് ജനം
കണ്ണു തുറന്നപ്പോഴേക്കും
അയാൾ അവരുടെ
കീശ കാലിയാക്കി
കടന്നു കളഞ്ഞു
ജീവനുള്ള ഖുർആൻ
വലിച്ചെറിഞ്ഞു കൊണ്ടു
ജീവനില്ലാത്ത രോമത്തിൽ
ചുംബിച്ചതിൻറെ ഫലം ...
സുലൈമാന്‍ പെരുമുക്ക്
12 അഭിപ്രായങ്ങള്‍:
നന്നായിരിക്കുന്നു. തടി താടിയല്ലേ.
സുബോധം വരുമ്പോള്‍ സത്യം ദര്‍ശിക്കും
പണത്തിനു മീതെ ഒരു ഉസ്താദും പറക്കില്ല
അകക്കണ്ണ് തുറക്കട്ടേ!
ആശംസകള്‍
ആദ്യ വായനക്കും
കൈയൊപ്പിനും അക്ഷരത്തെറ്റ്
കാണിച്ചു തന്നതിനും നന്ദി ....ഈ സ്നേഹം
മനസ്സിൽ നില നില്ക്കട്ടെ ....
ശെരിയാണ് അജിത്തേട്ടാ ....നല്ല വാക്കിനു നന്ദി ...
പണമെന്നു കേട്ടാൽ പടച്ചോനെ പോലും
പണയം വെക്കുന്ന ദുനിയാവ് എന്ന് മ
ഹാ കവി പാടിയത് ഇന്നും പ്രസക്തമാണ് .
വായനക്കും അഭിപ്രായത്തിനും നന്ദി ഫൈസൽ ബാബു .
അതെ അകക്കണ്ണ് തുറക്കട്ടേ!...പിന്നെയും പിന്നെയും ജനം
പാടു കുഴിയിൽ ചെന്നു വീഴുന്നു ...അഭിപ്രായത്തിനു നന്ദി
തങ്കപ്പേട്ടാ .
ശക്തമായ ആക്ഷേപഹാസ്യം..
പക്ഷേ ഇവിടെ രോമം വിൽക്കുന്നവർ കടന്നുകളയേണ്ട സാഹചര്യമൊന്നുമില്ല. രോമത്തിനും ദർശനവ്യാഖ്യാനങ്ങളുണ്ടത്രെ.
രോമം മാത്രമല്ല, ജീവനില്ലാത്ത പലതും ഇനിയും വരാൻ പോകുന്നു. !!
പാല്‍ കുടിക്കുന്ന കല്‍പ്രതിമകളുടെയും ദിവ്യാത്ഭുതങ്ങളുടെയും ലോകത്ത് ഒരൂഴം തേടി താടിരോമങ്ങളും !!... നല്ല വിമര്‍ശനം. കുറിക്ക് കൊള്ളുന്നത്. ആശംസകള്‍.
true
പിള്ള വായിൽ കള്ളമില്ല..
നല്ല കവിത
ശുഭാശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം