കവിത:ഒരു ഭ്രാന്തൻറെ വാക്കുകൾ
.............
ഒരു ഭ്രാന്തൻറെ വാക്കുകൾ
-------------------------------------------------
ഹ ഹ ഹ ഹാാാ
ആയിരങ്ങളെ
കൊന്നൊടുക്കിയവൻ
ആടിപ്പാടി
അധികാര കസേര
സ്വപ്നം കണ്ടു നടക്കുന്നു
ഇവിടെ
കോടതിയും
നിയമവും
നിയമ പാലകരുമുണ്ട്
എന്നിട്ടും നാട്
നരകമായിരിക്കുന്നു
തടവറകളിലധികവും
നിരപരാധികളും
കോടതി വിധി
മാനിക്കില്ലെന്നു
പറഞ്ഞവനും
വോട്ടു ചോദിച്ചെത്തുന്നു
ഇവിടെ
കൈ വെട്ടിയവനും
കാലു വെട്ടിയവനും
തല വെട്ടിയവനും
എണ്ണിയെണ്ണി അമ്പത്തൊന്നു
വെട്ട് വെട്ടിയവന്നും
മന്ത്രികുപ്പായം തുന്നിയിരിക്കുന്നു
പൊതു ജനം അവർക്ക്
ശുഭയാത്ര നേരുമ്പോൾ
മരക്കഴുതകൾ പോലും
നോക്കി ചിരിക്കും
ആകാശത്തേക്ക്
വെച്ച വെടി
പിഞ്ചു ബാലികയുടെ
നെഞ്ചിൽ തറച്ചപ്പോൾ
പൊലീസുകാരന്
സമ്മാനങ്ങളുടെ കൂമ്പാരമാണ്
കൈ വന്നത്
കാരണം ഇവിടെ
നീതി നോക്കുന്നത്
കണ്ണു കെട്ടികൊണ്ടാണ്
കഴുകന്മാർക്ക്
വേണ്ടത്
ശവം തന്നെയാണല്ലോ ...?
ഹ ഹ ഹ ഹാാാാ ...
സുലൈമാന്‍ പെരുമുക്ക്
9 അഭിപ്രായങ്ങള്‍:
അന്ധനീതി
നേര് നേരുന്ന ഭ്രാന്തന്‍ ആസുരലോകത്ത് അന്യവല്‍ക്കരിയ്ക്കപ്പെട്ടവന്‍!
കുലദ്രോഹിയും രാജ്യദ്രോഹിയും അവന്‍ തന്നെ!!
adipoli
ഇനി അധികാരത്തിന്‍റെ ചെങ്കോലുപയോഗിച്ച്
കൊയ്തെടുക്കാനുള്ള കൊതി.
ആശംസകള്‍
ജനഹിതം മാനിക്കാതെ അഹിതം പ്രവർത്തിക്കുന്ന, അഭിനവ മുഴുഭ്രാന്തന്മാർ..
നല്ല കവിത
ശുഭാശംസകൾ.....
ഇതൊക്കെയാണ് നമ്മുടെ രാഷ്ട്രം :)
ഇത്രയും യോഗ്യത പോരേ ഒറു ഭരണാധികാരിക്ക് ...?
supperb........
good keep it up
നന്നായിട്ടുണ്ട്.
ഭാവുകങ്ങൾ.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം