കവിത :ബലിയാടുകൾ
കവിത
...............
ബലിയാടുകൾ
...................................
മകൾക്ക്
നാണയ തുട്ടുകൾ
ചേർത്തു വെയ്ക്കാൻ
കുടുക്ക വാങ്ങി
വരുമ്പോഴാണവർ
എന്നെ അറസ്റ്റു ചെയ്തത്
പൊതി തുറന്നു
കാട്ടിയെങ്കിലും
വേറെ പൊതി മുന്നിൽ
വെച്ചവർ ഫോട്ടോഎടുത്തു
പിന്നെ ഏറെ നേരം
മീഡിയ കളുടെ
നടുവിലായിരുന്നു
തിരക്കഥ പോലെ
മീഡിയകളോടവർ പ്രതികരിച്ചു
നുണ പരിശോധനക്കായ്
എന്തൊക്കെയോ
ശരീരത്തിൽ കുത്തിവെച്ചു
ബോധം തെളിയുമ്പോൾ
പറയുന്നത് കേട്ടു -
സർ ,ഇവൻ ഇതിനെയെല്ലാം
അതി ജീവിക്കാൻ
പരിശീലനം നേടിയവനാണ്
പിന്നെ അവർ
വ്യായാമം തുടങ്ങി
അതിനിടയിൽ
ഒരു വിദഗ്ധൻ
കൈ വെള്ളയിലെ
സ്പാനർ പിടിച്ച തഴമ്പ്
നോക്കി പറഞ്ഞു -
ഇതു തോക്ക് പിടിച്ച
അടയാളമാണന്ന് ....
വീണ്ടും ഞാൻ
അബോധാവസ്ഥയിലേക്ക്
വഴുതി വീണു ...
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku @gmail . com
00971553538596
9 അഭിപ്രായങ്ങള്‍:
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് .....
ബലിയാടാകാന്‍ വിധിക്കപ്പെട്ടവര്‍,,,,
നല്ല ഹൃദയത്തില്‍ തട്ടുന്ന കവിത.
ബലിയാടുകള്‍ ഉണ്ടായിക്കൊണ്ടേയിരിയ്ക്കുന്നു
ബലിയാടുകൾ
ആരംഭത്തിൽ കവിതയുണ്ടായിരുന്നത് അവസാനമായപ്പോൾ കഥയായി മാറി.
സമകാലികം !
ആശംസകളോടെ
@srus..
കവിത നന്നായിട്ടുണ്ട്..
ആശംസകള്‍
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്
വളരെ നല്ല കവിത
ശുഭാശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം