കവിത :അവർ വരവായി
................
അവർ വരവായി
............................. ..........
തേനും പാലുമൊഴുക്കുമെന്ന
കേട്ടു മടുത്ത വാക്കുകളേറ്റി
അവർ വരവായി
കൂട്ടത്തിൽ ചില
പുത്തൻ കൂറ്റുകാരുണ്ട്
അവർ ചങ്ങല പൊട്ടിച്ച്
ബന്ധിതരെ തേടി വരികയാണ്
അവരുടെ വിധി
കാലം വിളിച്ചു പറയട്ടെ
ഉടുതുണിയില്ലാതെ
ചുണ്ടിൽ ചിരി ചാർത്തി -
യെത്തുന്നവരോട് നമുക്ക്
ഉറക്കേ വിളിച്ചു പറയണം
നിങ്ങൾ നഗ്നരാണന്ന്
ആജീവനാന്തം
ആധിപത്യ -
മുറപ്പിക്കാനെത്തുന്നവർ
കാണട്ടെ
വിരൽതുമ്പിൻറെ തിരുത്ത്
ദേശാടന
പക്ഷികൾപോലും
ഹൃദ്യമായ കാഴ്ച
സമ്മാനിച്ച് മറഞ്ഞാലും
മനസ്സിലെന്നുംതിളങ്ങിനില്ക്കുന്നു
ഇവിടെ ചിലരെ
ഓർക്കുമ്പോൾ
മഹാമനസ്ക്കൻറെ
മനസ്സിൽ പോലും
ഉയരുന്നത് ശാപവചനമാണ്
ഇന്നോളമൊന്നും
ചെയ്യാത്തവർ
നാളെ ചെയ്യുമെന്ന പീതീക്ഷ
വിഡ്ഢികൾക്കേ ചേരൂ
അവർ അവർക്കു
വേണ്ടി മാത്രം ജീവിക്കുമ്പോൾ
അടിമകളെയാണവർ തേടുന്നത്
പൊതു ജനം
കഴുതയല്ലെന്ന്
വിരൽ തുമ്പ്കൊണ്ട്
എഴുതിത്തെളിയണം
മനുഷ്യപ്പറ്റുള്ളവരുടെ
കൈകളിലേക്ക്
വിലപ്പെട്ട വോട്ട്
കൈമാറുമ്പോൾ
വിവേകം വീണ്ടും
തിരിച്ചെത്തുന്നു .....
സുലൈമാന്‍ പെരുമുക്ക്
00971553538596
2 അഭിപ്രായങ്ങള്‍:
ദിവസം മുഴുവൻ പണിയെടുത്ത് (?!!!)
കിട്ടുന്ന വാക്കിനു പണി കൊടുത്ത്
പാവം ജനങ്ങളെ കഷ്ടത്തിലാക്കല്ലേ സാറന്മാരേ....
വളരെ നല്ലൊരു കവിത.
ശുഭാശംസകൾ.....
തെരഞ്ഞെടുക്കാന്‍ നല്ലവരാരുമില്ലാത്ത കാലങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം