കവിത :പൊതു ജനം
കവിത
................
പൊതു ജനം
............................. .......
ഈ രക്തത്തിൽ
എനിക്കു പങ്കില്ലെന്നു
പറഞ്ഞവൻ -
അവസാനത്തെ തുള്ളി
രക്തവും
ഇറ്റിറ്റു വീഴുന്നത് കണ്ട്
ആനന്ദിച്ചതു
ജനം കണ്ടതാണ്
എന്നിട്ടും അവർ
ഒന്നും ഉരിയാടിയില്ല
വിശന്നു വലഞ്ഞ
അവർക്ക് അവൻ
എറിഞ്ഞു കൊടുത്തത്
സമ്പന്നർക്കൊരുക്കിയ
സദ്യയുടെ എച്ചിലാണ്
എന്നിട്ടും
അവൻറെ ഊഴം
വന്നപ്പോൾ
അപദാനങ്ങൾ പാടി
അവർ ചുമലിലേറ്റി
ആ ചുമലുകളിൽ
ഇരുന്നവൻ പൊതു ജനം
കഴുതയാണന്ന ഗാനം
ഉറക്കെ പാടി യപ്പോൾ
അതിൻറെ താളത്തിനൊത്ത്
അവർ നൃത്തമാടി
അപ്പോൾ
പ്രബുദ്ധതയുടെ
കപട നാട്യക്കാർക്കിടയിൽ നിന്ന്
ഒരു കുഞ്ഞ് വിളിച്ചു പറഞ്ഞു
നമ്മളെല്ലാം നഗ്നരാണന്ന് .
സുലൈമാൻ പെരുമുക്ക്
sulaimanperumukku @ gmail .com
16 അഭിപ്രായങ്ങള്‍:
നമ്മളെല്ലാം നഗ്നരാണന്ന് .
ആദ്യ വായനക്കും കയൊപ്പിനും ഏറെ നന്ദിയുണ്ട് ...
അപ്പോൾ
പ്രബുദ്ധതയുടെ
കപട നാട്യക്കാർക്കിടയിൽ നിന്ന്
ഒരു കുഞ്ഞ് വിളിച്ചു പറഞ്ഞു
നമ്മളെല്ലാം നഗ്നരാണന്ന് .
ഇതാണ് ശരി
കഴുതകള്‍ക്ക് നഗ്നത മറക്കേണ്ടല്ലോ!
നന്നായിരിക്കുന്നു
ആശംസകള്‍
പൊതുജനത്തിന്റെ ചിത്രം കൊള്ളാമല്ലോ. കവിതയും കൊള്ളാം
പൊതുജനം ഇപ്പോഴും എപ്പോഴും എന്നും.. അല്ലേ...
സന്തോഷം ,കൂടുതൽ ശരികളിലേക്ക് നമുക്ക് കുതിക്കാം ..
വായനക്കും അഭിപ്രായത്തിനും നന്ദി ...
കഴുത പക്ഷെ പൊതുജനമല്ല അതാണ് ഏക പ്രതീക്ഷ
കഴുതകള്‍ക്ക് നഗ്നരാവാം ...
ജനാധിപത്യത്തിൽ പൊതുജനത്തിന്റെ പാട്ടും,നൃത്തവും കണ്ട് സന്തോഷിക്കുന്ന ചിലരുണ്ട്.കാരണം,അത്, ആ ചിലർക്കു വേണ്ടിയാണല്ലോ.പിന്നെപ്പിന്നെ ആ ചിലർ പാട്ടും, നൃത്തവും തുടങ്ങും.പക്ഷേ, പൊതുജനത്തിന് അതു കണ്ട് സന്തോഷിക്കാനാവില്ല.കാരണം, അതും അവർ ചെയ്യുന്നത് തങ്ങൾക്ക് വേണ്ടിത്തന്നെ.!
നല്ല കവിതയാ.
ശുഭാശംസകൾ...
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
നന്ദി ...
പഴമക്കാർ അനുഭവത്തിൽ നിന്ന് പറഞ്ഞതാണ് സത്യം നന്ദി ...
അതെ എന്നു പറയുന്നതാവും കൂടുതൽ ശരി
വരവിനും വായനക്കും നന്ദി ...
മഹാ ഭാഗ്യം ....സന്തോഷമുണ്ട് ...
പക്ഷെ ഈ മനുഷ്യനെ ഓർക്കുമ്പോൾ കഷ്ടം അല്ലെ ?
നല്ല അഭിപ്രായം ....
ജനം തിരിച്ചറിയാൻ ഏറെ വൈകുന്നു എന്നതാണ് സത്യം
വായനക്കും കയൊപ്പിനും ഏറെ നന്ദിയുണ്ട് .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം