കവിത :സിറിയ കത്തുമ്പോൾ ലോകം വീണ വായിക്കുന്നു
കവിത
.................
സിറിയ കത്തുമ്പോൾ
ലോകം വീണ വായിക്കുന്നു
......................................................................
സിറിയൻ മണ്ണിൽ
തെറിച്ചു വീഴുന്നത്
ചങ്കിലെ ചോരയാണ്
നന്മയുടെ
കണികയില്ലാത്തവർ
കുഴിച്ചു മൂടുന്നത്
ജീവനുള്ള മനുഷ്യരെയാണ്
തെറിച്ചു വീണ
രക്ത തുള്ളികളിലേക്ക് നോക്കൂ
സ്വാതന്ത്ര്യത്തിനു വേണ്ടി
എഴുതിയ മഹാ കാവ്യങ്ങളായി
നമുക്ക് വായിച്ചെടുക്കാം
കൊടും ഭീകരന്മാർ തീർത്ത
കുഴി മാടങ്ങളിലേക്ക്
അക കണ്ണു കൊണ്ട് നോക്കൂ
അടയാള കല്ലിനു പകരം
ജനാധി പത്യത്തിനു വേണ്ടി
ഉയർത്തിയ കൊടികൾ കാണാം
സ്വന്തം സഹോദരനെ
ഇത്ര ക്രൂരമായി
കൊന്നൊടുക്കിയവനെ
വിളിക്കാൻ നമുക്ക്
പേരുകളില്ല
മഹാ നടന്മാർ ചിരിച്ചു കൊണ്ട്
മുഖം പൊത്തിയിരിക്കുന്നു
ലോകം അവരെ നോക്കി യാണ്
കരഞ്ഞു കൊണ്ടിരിക്കുന്നത് .
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
6 അഭിപ്രായങ്ങള്‍:
ലോകം സമാധാനപൂര്‍ണ്ണമാവുന്ന ഒരു നാള്‍ വരുമോ
സിറിയയിലെയും മറ്റെല്ലായിടത്തെയും കണ്ണീര്‍ തോര്‍ന്നുവെങ്കില്‍!
നന്മ നിറഞ്ഞ മനസ്സിൻറെ വാക്കുകൾ പ്രാർത്ഥനയാണ് ....നന്ദി .
പരസ്പരം തമ്മില്‍ തല്ലുന്ന മനുഷ്യര്‍..' അധികാരകൊതി' സമാധാനം പുലരട്ടെ
മഹാ നടന്മാർ ചിരിച്ചു കൊണ്ട്
മുഖം പൊത്തിയിരിക്കുന്നു
ലോകം അവരെ നോക്കി യാണ്
കരഞ്ഞു കൊണ്ടിരിക്കുന്നത് .
സത്യം.!!!
ഉച്ചത്തിൽ സംസാരിച്ചിരുന്ന സമാധാനപ്രേമികൾ
ഇതു കാണുന്നില്ല ....വായനക്കും നല്ല വാക്കിനും നന്ദി .
ചിലപ്പോൾ ചിലരൊക്കെ അങ്ങനെയാണ്
അവർക്ക് അവരുടെതായ താല്പര്യങ്ങളുണ്ട് ...വായനക്കും
കയ്യൊപിനും നന്ദി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം