2013, ജൂലൈ 23, ചൊവ്വാഴ്ച

കവിത :ഇനി ഞാൻ ഉണരട്ടെ


കവിത 
                  
                             ഇനി ഞാൻ ഉണരട്ടെ
                                                                               

ഇനി  ആരെയാണ് 
ഞാൻ കാത്തിരിക്കുന്നത് 
ഇവിടെ  തടവറ കളിലെല്ലാം
നിരപരാധികളുടെ  കണ്ണീരാണ് 

മഞ്ഞ ചിരിക്ക് 
പിന്നിലുള്ള മനസ്സുകളിൽ 
നിറയെ  കാളകൂടമാണ്

ദൂരെയാ കാണുവത്
ചെമ്മരിയാടുകളല്ല 
ഇന്ദ്ര ജലം പഠിച്ച 
ചെന്നായിക്കളാണ് 

വെളിച്ചത്തിൻറെ
അതി പ്രസരമിവിടെ 
അന്ധകാരം  തീർക്കുന്നുണ്ട്

കേൾക്കുന്നതൊക്കെ
കൗതുക  വാർത്തകളുടെ
ഗണത്തിൽ  പെടുത്തിയിരുന്നാൽ 
ഒരു നാൾ  അവർ 
എൻറെ വാതിലിലും 
വന്നു  മുട്ടും 

അന്ന് 
ഉത്തരത്തിലിരിക്കുന്ന 
പല്ലി എന്നെ 
ഒറ്റു കൊടുക്കും 

സമയം
എനിക്കു വേണ്ടി 
കാത്തിരിക്കയില്ല 
അതിനു  മുമ്പ് 
ഞാൻ  ഉണരട്ടെ ....
       
     സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku@gmail.com    





6 അഭിപ്രായങ്ങള്‍:

2013, ജൂലൈ 23 10:45 AM ല്‍, Blogger ajith പറഞ്ഞു...

ഉണരണം
രണം തുടരണം

 
2013, ജൂലൈ 24 2:10 AM ല്‍, Blogger Aneesh chandran പറഞ്ഞു...

എല്ലാവരും ഉറങ്ങുകയാണ്‌ .ഉണരാന്‍ ഉള്ള ലക്ഷണമൊന്നും ഇല്ല.

 
2013, ജൂലൈ 25 3:07 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഉത്തിഷ്ഠത..ജാഗ്രത..

നല്ല കവിത

ശുഭാശംസകൾ...

 
2013, ജൂലൈ 25 4:45 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

ഉറക്കം നടിച്ചു കിടക്കുന്നവര്‍ ഉണരട്ടെ....

 
2013, ജൂലൈ 28 11:10 AM ല്‍, Blogger അനസ്‌ മാള പറഞ്ഞു...

good

 
2013, ഒക്‌ടോബർ 19 11:36 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

ഉറങ്ങാൻ പോലും സമയം ഇല്ലാത്തവർ ആണ്‌ ഇത്തരം ചതിയിൽ കുടുങ്ങുന്നത് , പത്തു കാശിന്നു വേണ്ടി നേരും നെറിയും നോക്കാത്തവർ ,ചിന്തയേ പണയംവെച്ച് ഭൗതിക ലാഭത്തിന്നു അത്മിയതയെ കരുവാകുന്നവർ
നാസർ പാലാർ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം