ദൈവമേ....?
ദൈവമേ....?
<><><><><><>
ദൈവമെ, ഞാന്‍
സ്വർഗത്തെ പറ്റി
പഠിച്ചപ്പോള്‍
ഇന്നുതന്നെ അതിലേക്ക്
എടുത്തുചാടന്‍ മോഹമായി!
ഞാന്‍
നരകത്തെ പഠിച്ചപ്പോള്‍
ഓരോ നിമിഷവും
ഓടിയകലുകയാണ്.
ഇന്ന് ജീവിതത്തിലൂടെ
ഇറങ്ങി നടക്കുമ്പോള്‍
കാണുന്ന പാഴ്‌മരങ്ങളും
വിഷച്ചെടികളും നരകത്തിലേക്ക്
എടുത്തെറിയാന്‍ തോന്നുന്നു.
പിന്നെ ഞാന്‍
ദൈവത്തെ പറ്റി
പഠിക്കാന്‍ ശ്രമിച്ചു—
അല്‍ഭുതം,
മഹാല്‍ഭുതം,
എന്നെക്കാള്‍ എന്നോടും
ഞാന്‍ കണ്ട
മനുഷ്യരോടും കനത്ത
സ്‌നേഹമുള്ളവനാണു നീ!
ഒരമ്മ
കുഞ്ഞിനോടു
കാണിക്കുന്നതിന്റെ
തൊണ്ണൂറ്റൊമ്പതിരട്ടി സ്നേഹം!
അത് അളക്കാനാവില്ലെനിക്ക്!
പാമ്പുകള്‍
പലവിധമുണ്ട്,
അതില്‍
ഇണങ്ങുന്നവയും പച്ചയായി കൊത്തിവിഴുങ്ങുന്നവയുമുണ്ട്—
ചിലത്
ദൂരെനിന്ന് ഊതിയാല്‍
മനുഷ്യന്‍ മരിച്ചുവീഴുന്നു!
നിന്റെ സൃഷ്ടിപ്പിന്റെ
പരമ രഹസ്യം
നീമാത്രം അറിയുന്നു!
എങ്കിലും ചോദിക്കട്ടേ,
ദൈവമേ...
ഈ നരകത്തിന്റെ
മേലെയല്ലേ നിന്റെ സ്‌നേഹം?
അതിമനോഹരമായ
സ്വർഗം മുന്നിലുണ്ടായിട്ടും
വഴിയില്‍ പിശാചായി കളിക്കുന്നവരെ ഒന്ന് പേടിപ്പെടുത്താന്‍
തീർത്തതല്ലേ ഈ നരകം?
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
പേടിക്കുന്നില്ലല്ലോ!അതല്ലേ കഷ്ടം!
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം