2016 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

യുവത്വമെന്തിന് ...?



  യുവത്വമെന്തിന്‌...?
~~~~~~~~~~~~~~
യുവത്വമെന്തിനെന്നത്‌
പഠിക്കണം ചെറുപ്പമേ
യുഗങ്ങളേറെ പാടിവെച്ച
നല്ല ഗാനമാണത്‌.

സ്വർഗം സ്വപ്‌നം കണ്ടവർ
സുഷുപ്‌തിയില്‍ രമിക്കുകില്‍
സ്വപ്‌നം പൂക്കുകില്ലയെന്ന
സത്യം നാമറിയണം!

ജീവിതം, അതെന്തിനാണതെന്ന
താദ്യം അറിയണം
ജനത്തിനെന്നും ഭാരമാക്കിടല്ലെ
നല്ല ജീവിതം.

കൂരിരുട്ടിന്‍ കൂട്ടര്‌
കൂട്ടുകൂടി നില്‍പതും
കാലനെ കടത്തിവെട്ടി
ജീവനെ എടുപ്പതും—

കണ്ടുവോ സഹജരേ
കണ്‍തുറന്നു കാണുവിന്‍,
കൈകള്‍ കോർത്തു കൂരിരുട്ടിന്‍
കോട്ടകള്‍ തകർക്കുവിന്‍

കാരിരുമ്പ്‌ തോല്‍ക്കുമീ
കരുത്തെടുത്തു വെക്കുകില്‍
കാലഹരണപ്പെട്ടുപോകും
കണ്ടറിഞ്ഞതില്ലയോ?

ഉണരുവിന്‍ സഹജരേ
ഒരുമയോടെ നില്‍ക്കുവിന്‍
ഓർമ്മയുള്ള വരികളൊക്കെ
ചേർത്തെടുത്തു പാടുവിന്‍.

ദുരിത മാനസ്സങ്ങളില്‍
ദൂതുമായി പോകുവിന്‍
നേർമ്മയോടെ നെഞ്ചിനുള്ളില്‍
സ്‌നേഹഗാനം പാടുവിന്‍.

ആയിരത്തിലൊരുവനെ
ആത്മമിത്രമാക്കിടൂ
അവനൊരുക്കും അവനുചുറ്റും
പുതിയ പുഷ്‌പവാടികള്‍.

...................
കണ്ടിടം...നമുക്ക്‌ കണ്ടിടാം...
സഹജരെ നിങ്ങള്‍ ഉണരുവിന്‍,
പുതിയ പുതിയ ഗാനം പാടി
ലോകരെ ഉണർത്തുവിന്‍.....
............
~~~~~~~~~~~~~~~~~~~~~~
  സൂലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016 ഒക്‌ടോബർ 23, 8:58 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല രചന
ആശംസകള്‍

 
2016 ഒക്‌ടോബർ 24, 6:12 PM-ന് ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും അഭിയത്തിനും നന്ദിതങ്കപ്പേട്ടാ.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം